Sections

ജാമ്യമില്ലാതെ വനിതകള്‍ക്ക് 1 കോടി രൂപ വരെ വായ്പയുമായി കേന്ദ്ര സര്‍ക്കാര്‍

Friday, Oct 22, 2021
Reported By admin
Cent Kalyani Scheme

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് സെന്റ് കല്യാണി സ്‌കീം

 

കേന്ദ്രസര്‍ക്കാര്‍ വനിതകള്‍ക്ക് സംരംഭം തുടങ്ങാനുള്ള സഹായം നല്‍കാനും ശാക്തീകരിക്കാനും ആരംഭിച്ച പ്രധാനപ്പെട്ട പദ്ധതികളിലൊന്ന് നമുക്ക് ഈ ലേഖനത്തിലൂടെ പരിചയപ്പെടാം.

സ്ത്രീകള്‍ക്ക് പ്രധാനമായും വ്യക്തിഗത രീതിയില്‍ മൂന്ന് തരത്തിലാണ് വായ്പ ലഭിക്കുന്നത്.

1)ബിസിനസ് വായ്പ
2)വിവാഹ വായ്പ
3)ഭവനവായ്പ

ഇക്കൂട്ടത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ വായ്പകളാണ് ബിസിനസ് വായ്പകള്‍.ഇന്ത്യയിലെ മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ നടത്തിപ്പിനായി സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്.50000 രൂപവരെ വായ്പ ലഭിക്കുന്ന അന്നപൂര്‍ണ പദ്ധതിയും 1ലക്ഷം വരെ ലഭിക്കുന്ന ഉദ്യോഗിനി പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. 50000 രൂപ മുതല്‍ 50 ലക്ഷം വരെ വായ്പാ തുക ലഭ്യമാകുന്ന പദ്ധതിയാണ് മുദ്രയോജന പദ്ധതി.കഴിഞ്ഞ ദിവസം പങ്കുവെച്ച ലേഖനത്തിലെ മഹിള ഉദ്യം നിധി പദ്ധതിയാണ് മറ്റൊന്ന് ഇതിലൂടെ 10 ലക്ഷം രൂപ വരെയാണ് വായാപാ തുക.

25 ലക്ഷം വരെ വായ്പ തുക ലഭിക്കുന്ന സ്ത്രീ ശക്തി പാക്കേജും 20 ലക്ഷം വരെ വായ്പ പരിധിയുള്ള ദേന ശക്തി പദ്ധതിയും സാധാരണ സ്ത്രീ സംരംഭകര്‍ക്ക് സഹായമാകുന്നതാണ്.20 കോടിയോളം വായ്പ പരിധിയുള്ള ഭാരതീയ മഹിള ബിസിനസ് ബാങ്ക് വായ്പയും 1 കോടി വരെ പരിധിയുള്ള സെന്റ് കല്യാണി പദ്ധതിയും ശ്രദ്ധിക്കപ്പെട്ടതാണ്.

നമുക്ക് ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ സെന്റ് കല്യാണി സ്‌കീമിനെ കുറിച്ച് വിശദമായി പരിശോധിച്ചാലോ ?

പുതിയ പദ്ധതി ആരംഭിക്കുന്നതിനോ നിലവിലുള്ള യൂണിറ്റ് വികസിപ്പിക്കുന്നതിനോ പ്രയോജനപ്പെടുത്താവുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് സെന്റ് കല്യാണി സ്‌കീം.സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ പദ്ധതി കൈകാര്യം ചെയ്യുന്നത്.

പദ്ധതി മൂലധന ചെലവ് അതയാത് മെഷിനറി പര്‍ച്ചേഴ്‌സ് ചെയ്യാനും പ്രവര്‍ത്തന മൂലധനം എന്ന നിലയിലും വായ്പ സഹായം സ്വീകരിക്കാവുന്നതാണ്.

പരമാവധി 1 കോടി രൂപയാണ് വായപ ഇനത്തില്‍ ലഭിക്കാവുന്ന തുക.പലിശ നിരക്കില്‍ വലിയ ഇളവുകളുള്ള പദ്ധതിയാണ് ഇത്.കാര്‍ഷിക-റീട്ടെയില്‍ മേഖലയിലെ വ്യവസായങ്ങള്‍ക്കാണ് പദ്ധതി സഹായം ലഭിക്കുന്നത്.ഈടോ ജാമ്യമോ ഇല്ലാതെ തന്നെ പദ്ധതിക്ക് കീഴില്‍ വനിതകള്‍ക്ക് ലോണ്‍ ലഭിക്കും.

18 വയസിന് മുകളിലുള്ള ആര്‍ക്കും അപേക്ഷിക്കാവുന്നതാണ്.വായ്പാ കാലാവധി ഏഴുവര്‍ഷമാണ്. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള വായ്പാ മോറട്ടോറിയം ഉള്‍പ്പെടെയാണ് ഇത്. വായ്പയ്ക്ക് പ്രോസസിങ് ഫീസ് ഈടാക്കുന്നില്ല എന്നതാണ് മറ്റൊരു സവിശേഷത.

കെവൈസി രേഖകള്‍ക്കൊപ്പം കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും താത്പര്യപത്രവും ഉള്‍പ്പെടെ സമര്‍പ്പിച്ച് ലോണിനായി അപേക്ഷിയ്ക്കാം. കേന്ദ്ര ബാങ്കിന്റെ വിവിധ ശാഖകള്‍ വഴി ലോണിന് അപേക്ഷ നല്‍കാവുന്നതാണ്. സെന്റ് കല്യാണി പദ്ധതിയ്ക്കായി പ്രത്യേക അപേക്ഷ ഫോം ലഭ്യമാണ്. ഇതു പൂരിപ്പിച്ച് നല്‍കാം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ഫോം ലഭിയ്ക്കും.പദ്ധതിയുടെ രജിസ്‌ട്രേഷന് വേണ്ടി https://www.centralbankofindia.co.in/en/Cent_Kalyani ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ് 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.