Sections

കിൻഡർ വിമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെൻററിന് ഏറ്റവും മികച്ച മാതൃ-ശിശു പരിപാലന കേന്ദ്രത്തിനുള്ള അവാർഡ്

Friday, Dec 15, 2023
Reported By Admin
Kinder Hospital

കൊച്ചി: കിൻഡർ വിമൻസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെൻററിന് 2023-ലെ ടൈംസ് ഹെൽത്ത് എക്സലൻസ് അവാർഡ് ലഭിച്ചു. ഗുണനിലവാരമുള്ള ആരോഗ്യപരിപാലനത്തിനും രോഗികളുടെ സംതൃപ്തിക്കുമുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന 'കേരളത്തിലെ ഏറ്റവും മികച്ച എമർജിംഗ് മദർ ആൻഡ് ചൈൽഡ് കെയർ ഹോസ്പിറ്റൽ' അവാർഡാണ് കിൻഡർ ഹോസ്പിറ്റലിന് ലഭിച്ചത്.

കിൻഡർ ഹോസ്പിറ്റൽസ് സിഇഒ രഞ്ജിത്ത് കൃഷ്ണൻ, സിഒഒ സുധീന്ദ്ര ജി ഭട്ട്, മാർക്കറ്റിംഗ് ഹെഡ് കിരൺ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

മാതൃ-ശിശു പരിപാലനത്തിലെ മികവിനോടുള്ള കിൻഡർ വിമൻസ് ഹോസ്പിറ്റലിൻറെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ പുരസ്കാരമെന്ന് കിൻഡർ ഹോസ്പിറ്റൽസ് സിഇഒ രഞ്ജിത്ത് കൃഷ്ണൻ പറഞ്ഞു. ആരോഗ്യപരിപാലനരംഗത്ത് നൂതനാശയങ്ങളും ഉയർന്ന നിലവാരങ്ങളും സ്ഥാപിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ ഇത് ശക്തിപ്പെടുത്തുന്നു. ഡോക്ടർമാർ മുതൽ സപ്പോർട്ട് സ്റ്റാഫ് വരെയുള്ള ഞങ്ങളുടെ ടീമിലെ ഓരോ അംഗവും ഈ യാത്രയിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും സമൂഹത്തിന് സമാനതകളില്ലാത്ത പരിചരണവും സേവനവും നൽകുമെന്ന പ്രതിജ്ഞ പുതുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കിൻഡൊറാമ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിൻറെ കീഴിലുള്ള കിൻഡർ ഹോസ്പിറ്റൽ ആരോഗ്യസംരക്ഷണത്തിൽ അന്താരാഷ്ട്ര നിലവാരം നിരന്തരം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. മികച്ച പരിചരണം നൽകുന്നതിനും ആരോഗ്യമേഖലയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള കിൻഡറിൻറെ അർപ്പണബോധത്തിനുള്ള അംഗീകാരമാണ് ഈ അവാർഡ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.