Sections

സംരംഭകർക്കായി ഗ്രോത്ത് പൾസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

Tuesday, Jun 10, 2025
Reported By Admin
KIED to Host 5-Day Growth Pulse Programme for Entrepreneurs in Kerala

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് അഞ്ചു ദിവസത്തെ ഗ്രോത്ത് പൾസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു .

ജൂൺ 17 മുതൽ 21 വരെ കളമശ്ശേരിയിലെ കെഐഇഡി ക്യാമ്പസ്സിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. സംരംഭം തുടങ്ങി ഒരു വർഷമെങ്കിലും ആയ സംരംഭകർ/സ്ഥാപനത്തിലെ എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

താൽപര്യമുള്ളവർ https://kied.info/training-calender/ ഓൺലൈനായി ജൂൺ 12 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 9188922785.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.