Sections

ഖാദി വസ്ത്രങ്ങൾ ജനകീയമാകണമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ

Saturday, Jul 08, 2023
Reported By Admin
Khadi Products

മാറിയ കാലത്തിന്റെ മനസ്സറിഞ്ഞ് പാരമ്പര്യത്തനിമ നിലനിർത്തി അനുദിനം പരിഷ്കരിക്കപ്പെടുന്ന ഖാദി വസ്ത്രങ്ങൾ ജനകീയമാകണമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സർക്കാർ ജീവനക്കാരും അധ്യാപകരും ആഴ്ചയിൽ ഒരുദിവസം ഖാദി വസ്ത്രങ്ങൾ ധരിക്കണം. 'ഖാദി പഴയതല്ല പുതിയതാണ്' ക്യാമ്പെയിനിൽ പുതിയ ഡിസൈൻ വസ്ത്രങ്ങൾ ഷോറൂമുകളിൽ ലഭ്യമാണ്.

ഈ സാമ്പത്തിക വർഷം ഖാദി തുണിത്തരങ്ങളുടെ 150 കോടിക്കുള്ള വിറ്റുവരമാണ് ലക്ഷ്യമിടുന്നത്.

ആഘോഷ വേളകളിൽ 30 ശതമാനം ഗവ. റിബേറ്റോടെ ഖാദി തുണിത്തരങ്ങൾ വാങ്ങാൻ അവസരമൊരുക്കും. ഇതിനായി സിവിൽ സ്റ്റേഷനിലും മിനി സിവിൽ സ്റ്റേഷനിലും പ്രത്യേക വിപണന മേള നടത്തും. ഗവ. ജീവനക്കാർക്ക് ഒരുലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും ലഭിക്കും.

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സഹായത്തോടെ ഗ്രാമ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എസ്.സി, എസ്.ടി സംരംഭകർക്ക് 40 ശതമാനവും മറ്റ് വിഭാഗക്കാർക്ക് 30 ശതമാനവും സബ്സിഡി നൽകുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.