- Trending Now:
കോവിഡ് വരുത്തിയ സാമ്പത്തിക ആഘാതത്തില്‍ നിന്ന് കേരളത്തിലെ കലാകാരന്മാര്‍ക്ക് സംഗീത നാടക അക്കാദമിയുടെ കൈത്താങ്ങ്.ഓട്ടന്‍ തുള്ളല്‍,ചാക്യാര്‍ കൂത്ത് കലാകാരന്മാരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കും.
വീട് വെയ്ക്കാന്‍ സാമ്പത്തിക സ്ഥിതി ഇല്ലാത്തവര്‍ക്കും ഇനി വീട് സ്വപ്നം കാണാം... Read More
25 ഓട്ടന്‍തുള്ളല്‍ കലാകാരന്മാര്‍ക്ക് 20000 രൂപ വീതവും 25 ചാക്യാര്‍കൂത്ത് കലാകാരന്മാര്‍ക്ക് 15000 രൂപ വീതവും ധനസഹായം നല്‍കും.പ്രായഭേദമന്യേ കലാരംഗത്ത് പ്രവര്‍ത്തന പരിചയമുള്ള ആര്‍ക്കും അപേക്ഷിക്കാം.
സാമ്പത്തിക സഹായത്തിനായി പ്രത്യേക അപേക്ഷ ഫോറം ഒന്നുമില്ല.വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കിയാല്‍ മതിയാകും.ഏറ്റവും പുതിയ ബയോഡേറ്റ,കലാരംഗത്തെ പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍,15 മിനുട്ടില്‍ കുറയാത്ത ഓട്ടന്‍ തുള്ളല്‍/ചാക്യാര്‍ കൂത്ത് അവതരണത്തിന്റെ സിഡിയോ പെന്‍ഡ്രൈവോ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.ഇ-മെയില്‍,വാട്‌സ് ആപ്പ് എന്നീ മാധ്യമങ്ങളിലൂടെയുള്ള അപേക്ഷയും റെക്കോര്‍ഡ് ചെയ്ത വീഡിയോയും സ്വീകരിക്കില്ല.
ഇനിയും ഈ സാമ്പത്തിക തീരുമാനങ്ങള്‍ എടുത്തില്ലേ...? എന്നാല്‍ ഇനി വൈകേണ്ട... Read More
ഒരു വ്യക്തിക്ക് ഒരു ഇനത്തില്‍ മാത്രമെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ.അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 4.അയക്കേണ്ട വിലാസം: കേരള സംഗീത നാടക അക്കാദമി,തൃശ്ശൂര്‍ 680020
ഫോണ്‍ 0487-2332134, 2332548,2327427
കഥാപ്രസംഗ കലാകാരന്മാര്‍ക്കും അക്കാദമിയില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കും.വിശദവിവരങ്ങള്‍ക്ക് കേരള സംഗീത നാടക അക്കാദമിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക http://www.keralasangeethanatakaakademi.in അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.