Sections

ഇടുക്കിയുടെ സ്വന്തം ചക്ക; തൊലിയുരിഞ്ഞ് യുകെയിലേക്ക്‌

Sunday, May 15, 2022
Reported By admin
farming

ഇറക്കുമതി രാജ്യത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വായു കടക്കാത്ത പായ്ക്കറ്റുകളാക്കിയാണ് കയറ്റുമതി

 

കേരളത്തില്‍ നിന്ന് ധാരാളം ഉത്പന്നങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാറുണ്ട് ആ ലിസ്റ്റിലേക്ക് ചക്കപ്പഴവും.അതിശയിക്കേണ്ട നമ്മുടെ നാട്ടില്‍ നിന്ന് ചക്കപ്പഴം കടലുകടക്കുന്നു.അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്സ് ഡെവലപ്പ്മെന്റ് അതോറിറ്റിയും (എപിഇഡിഎ) സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ചേര്‍ന്ന് 2022 ഏപ്രില്‍ 29-ന് ആണ് ഇടുക്കിയില്‍ നിന്നും യു.കെ യിലേക്ക് വിമാനത്തിലൂടെയുളള ചക്കപ്പഴം കയറ്റുമതി ഫ്ളാഗ് ഓഫ് ചെയ്തത്. 

കേരളത്തിന്റെ തനതുപഴമായ ചക്ക ലോകമെമ്പാടുമുളള ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന ശ്രമത്തിന്റെ ആദ്യഘട്ടമായാണ് എപിഇഡിഎ ഫ്ളാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചത്. ഏറ്റവും അണുവിമുക്തമായ അന്തരീക്ഷത്തില്‍ വൃത്തിയായി തൊലി കളഞ്ഞ ചക്ക ചുളകളാക്കി ഇറക്കുമതി രാജ്യത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വായു കടക്കാത്ത പായ്ക്കറ്റുകളാക്കിയാണ് കയറ്റുമതി ചെയ്യുന്നത്. ചക്ക ലഭ്യത ഉറപ്പാക്കുന്നത് സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷനാണ്. കയറ്റുമതി ചെയ്യുന്ന ചക്ക 14 ദിവസം വരെ കേടുകൂടാതിരിക്കും.

ചക്ക കയറ്റുമതി ചെയ്യുന്നത് 'M/s. Kay Bee Exporters' ആണ്.പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്ക് ഇറച്ചിക്ക് പകരം വയ്ക്കാവുന്ന ഒരു വിഭവമാണ് ചക്ക. ചക്കയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഉഷ്ണമേഖലാ പഴമായ ചക്കയില്‍ അന്നജം, പ്രോട്ടീനുകള്‍, ധാതുലവണങ്ങള്‍, വൈറ്റമിനുകള്‍, ഫൈറ്റോക്കെമിക്കലുകള്‍ എന്നിവ സമൃദ്ധമായി ഉണ്ട്. ചക്കചുളയും കുരുവും, ജ്യൂസ്, ജാം, ജെല്ലി, ഐസ്‌ക്രീം എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.