Sections

നിരവധി തൊഴില്‍ സാധ്യതകളുമായി കേരള റബര്‍ ലിമിറ്റഡ് പദ്ധതി

Saturday, Aug 27, 2022
Reported By admin
rubber

253.58 കോടി മുതല്‍മുടക്കുള്ള പദ്ധതിയ്ക്ക് 2023 മേയില്‍ തുടക്കം കുറിക്കും


സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് രൂപം നല്‍കിയ കേരള റബര്‍ ലിമിറ്റഡ് 3 വര്‍ഷത്തിനകം പ്രവര്‍ത്തനക്ഷമമാകും. 253.58 കോടി മുതല്‍മുടക്കുള്ള പദ്ധതിയ്ക്ക് 2023 മേയില്‍ തുടക്കം കുറിക്കും. 8,000 പേര്‍ക്ക് വരെ തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി 164.86 ഏക്കറാണ് വ്യവസായ എസ്റ്റേറ്റായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ ഡിപിആര്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച വെള്ളൂര്‍ എച്ച്എന്‍എല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്താണ് കേരള റബര്‍ ലിമിറ്റഡിന് രൂപം നല്‍കിയത്.

സ്വാഭാവിക റബര്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കാനും,ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താനും പാര്‍ക്കിലൂടെ കഴിയുമെന്ന് ഡിപിആറില്‍ പറയുന്നു. അറുപത്തഞ്ചോളം യൂണിറ്റുകള്‍ക്ക് സൗകര്യമുള്ള പാര്‍ക്ക് രാജ്യത്തെ മുന്‍നിര എസ്റ്റേറ്റുകളില്‍ ഒന്നായി മാറുമെന്നാണ് വ്യവസായ വകുപ്പിന്റെ അഭിപ്രായം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.