- Trending Now:
കേരളം വിവാഹ കമ്പോളത്തില്‍ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ട്രാവല്‍ പ്ലസ് ലിഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാഗസിന്‍ 2022ലെ മികച്ച വിവാഹ ഡെസ്റ്റിനേഷനായി കേരളത്തെ തെരഞ്ഞെടുത്തു. ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ കേരള ടൂറിസത്തിന് റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെയാണ് ഈ അംഗീകാരം. രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നുള്ള വായനക്കാരാണ് കേരളത്തെ തെരഞ്ഞെടുത്തത്.
ടൂറിസം മേഖലയ്ക്ക് വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും ഇളവുകളും... Read More
സുന്ദരമായ കായല്‍ അന്തരീക്ഷവും പ്രകൃതിഭംഗിയും അനുയോജ്യമായ കാലാവസ്ഥയുമാണ് കേരളത്തിന് അനുകൂലമായ ഘടകങ്ങളായി മാറുന്നത്. പരമ്പാരഗത കെട്ടിടങ്ങളുടെ വാസ്തുവിദ്യ, തനിമയാര്‍ന്ന സ്ഥലങ്ങള്‍, വിശാലമായ തീരമലയോര പ്രദേശങ്ങളുടെ സൗന്ദര്യം, ഗ്രാമഭംഗി തുടങ്ങിയവ കേരളത്തെ ആകര്‍ഷകമായ വിവാഹ കേന്ദ്രമാക്കി മാറ്റുന്നുവെന്ന് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹ ചടങ്ങുകള്‍ക്കും ഹണിമൂണിനും അനുയോജ്യമായ വിനോദ സഞ്ചാര കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.