Sections

സംരംഭകർക്കായി 'മാർക്കറ്റ് മിസ്റ്ററി' വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു

Friday, Apr 12, 2024
Reported By Admin
Market Mystery Workshop

കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സംരംഭകർക്കായി 'മാർക്കറ്റ് മിസ്റ്ററി' വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 18 മുതൽ 20 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിൽ വച്ചാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകർ / എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പങ്കെടുക്കാം. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പെടെ 2950 രൂപയും താമസം ആവശ്യമില്ലാത്തവർക്ക് 1200 രൂപയുമാണ് ഫീസ്. പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 1800 രൂപ താമസം ഉൾപ്പെടെയും 800 രൂപ താമസം കൂടാതെയുമാണ് ഫീസ്. താല്പര്യമുള്ളവർ ഓൺലൈനായി ഏപ്രിൽ 16 നകം https://kied.info/training-calender ലിങ്കിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890/ 2550322, 9188922800.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.