Sections

സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി ബേക്കറി ഉൽപ്പന്ന നിർമ്മാണത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു

Monday, Jan 30, 2023
Reported By Admin

ബേക്കറി ഉൽപ്പന്ന നിർമ്മാണത്തിൽ പരിശീലനം


കേരള ഇൻസ്റ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റും (കീഡ് ) വ്യവസായ വാണിജ്യവകുപ്പും സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി ബേക്കറി ഉൽപ്പന്ന നിർമ്മാണത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതൽ 24 വരെ അഞ്ചു ദിവസങ്ങളിലായി കളമശ്ശേരിയിലെ കീഡിന്റെ ക്യാമ്പസിലാണ് പരിശീലനം നൽകുന്നത്.

ഫുഡ് സേഫ്റ്റി ട്രെയിനിങ്ങ് ആന്റ് സർട്ടിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന്റെ തിയറി ക്ലാസുകളും പ്രായോഗിക പരിശീലനവും, വിവിധ സർക്കാർ പദ്ധതികൾ, ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ, മേഖലയിൽ വിജയം കൈവരിച്ച സംരംഭകരുമായി ചർച്ച എന്നിവയുമാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോഴ്സ് ഫീ സർട്ടിഫിക്കേഷൻ, ഭക്ഷണം, ജി.എസ്. ടി ഉൾപ്പെടെ 1800 രൂപയാണ്. താല്പര്യമുള്ളവർ കീഡിന്റെ വെബ്സൈറ്റായ www.kied.info വഴി ഓൺലൈനായി ഫെബ്രുവരി ഏഴിന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുത്ത 35 പേർക്കാണ് പരിശീലനം നൽകുന്നത്. ഫോൺ :0484-2532890/2550322


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.