Sections

ആവാസ് പദ്ധതിയില്‍ 516320 പേര്‍ രജിസ്റ്റര്‍ ചെയ്തു |aawas insurance scheme

Friday, Jul 22, 2022
Reported By admin
aawas insurance

അപകട ഇന്‍ഷുറന്‍സായി 58 ലക്ഷം രൂപ നല്‍കി. തൊഴിലിടങ്ങളില്‍ അപകടങ്ങള്‍ സംഭവിച്ച 29 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് ഇതുവരെ നല്‍കി

 

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ വിവരശേഖരണവും രജിസ്ട്രേഷനും തിരിച്ചറില്‍ കാര്‍ഡും ആരോഗ്യപരിരക്ഷയും ലക്ഷ്യമിട്ട് ആരംഭിച്ച ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതുവരെ 5,16,320 പേര്‍ രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍. ഇതില്‍ 88 ട്രാന്‍സ്ജെന്‍ഡറുകളുമുണ്ട്.  4,89,716 പുരുഷ തൊഴിലാളികളും 26,516 വനിതാ തൊഴിലാളികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകട ഇന്‍ഷുറന്‍സായി 58 ലക്ഷം രൂപ നല്‍കി. തൊഴിലിടങ്ങളില്‍ അപകടങ്ങള്‍ സംഭവിച്ച 29 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് ഇതുവരെ നല്‍കിയത്.

326 അതിഥി തൊഴിലാളികള്‍ക്ക് ചികിത്സാ സഹായമായി 20,02,338 രൂപ അനുവദിച്ചു. അംഗവൈകല്യം സംഭവിച്ച ഒരാള്‍ക്ക് 50,000 രൂപയും ആവാസ് പദ്ധതി വഴി നല്‍കി. ചികിത്സാ പദ്ധതിയില്‍ പ്രസവ സംബന്ധമായ ചികിത്സയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2017 നവംബര്‍ ഒന്നിനാണ് പോര്‍ട്ടല്‍ ആരംഭിച്ചത്.

25 തൊഴില്‍ മേഖലകളിലുള്ളവരെയാണ് തരംതിരിച്ച് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ വിവിധയിടങ്ങളില്‍ ഹെല്‍പര്‍മാരായി ജോലി നോക്കുന്നവരും കല്‍പ്പണിക്കാരും കാര്‍പെന്റര്‍മാരും പ്ലംബര്‍മാരും ഉള്‍പ്പെടും. രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. തൊഴിലാളികളുടെ ബയോമെട്രിക് വിവരങ്ങളും രേഖപ്പെടുത്തും. ഇന്‍ഷുറന്‍സിന് അര്‍ഹരായവരുടെ വിവരങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസറാണ് തൊഴില്‍ വകുപ്പിനെ അറിയിക്കുന്നത്.

കേരളത്തിലെത്തിയശേഷം അതാത് ജില്ലകളിലെ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തിയാല്‍ അതിഥി തൊഴിലാളികള്‍ക്ക് ആവാസ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ചികിത്സാ കാര്‍ഡുകള്‍ വാങ്ങാം. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനായി അതിഥി പോര്‍ട്ടലും തൊഴില്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.