Sections

പുതിയ ബവ്കോ ഔട്ട്ലറ്റുകൾ തുറക്കാൻ സർക്കാർ

Thursday, May 19, 2022
Reported By admin
bevco outlet

സൈനിക, കേന്ദ്ര പൊലീസ് സൈനിക കാന്റീനുകളില്‍നിന്നുള്ള മദ്യത്തിന്റെ വിലയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

 

സംസ്ഥാനത്തെ പൂട്ടിയ മദ്യശാലകള്‍ വീണ്ടും തുറക്കാനൊരുങ്ങി സര്‍ക്കാര്‍. ബെവ്‌കോയുടെ വിദേശ മദ്യവില്‍പ്പനശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പുതിയ മദ്യവില്‍പ്പനശാലകള്‍ സര്‍ക്കാര്‍ അനുവദിച്ചത്. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത്. 

ഇത് സംബന്ധിച്ച് നികുതി സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയെങ്കിലും എത്ര മദ്യവില്‍പ്പന ശാലകളാണ് തുറക്കുന്നത് എന്ന് വ്യക്തമല്ല. പൂട്ടിപ്പോയ മദ്യശാലകള്‍ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും വാക്ക് ഇന്‍ സൗകര്യത്തോടെ പുതിയ വില്‍പ്പനശാലകള്‍ ആരംഭിക്കണമെന്നും ബവ്‌കോ ആവശ്യപ്പെട്ടിരുന്നു. 

അതാത് താലൂക്കുകളില്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത സ്ഥലങ്ങളില്‍ തുറക്കാനാണ് പദ്ധതിയിടുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി 68 ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ അധികവും നേരത്തെ പൂട്ടിപ്പോയ ഷോപ്പുകളാണ്. പരിശോധനകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ.

തിരുവനന്തപുരം അഞ്ച്, കൊല്ലം ആറ്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ നാല്, കോട്ടയം ആറ്, ഇടുക്കി എട്ട്, എറണാകുളം എട്ട്, തൃശൂര്‍ അഞ്ച്, പാലക്കാട് ആറ്, മലപ്പുറം മൂന്ന്, കോഴിക്കോട് മൂന്ന്, വയനാട് നാല്, കണ്ണൂര്‍ നാല്, കാസര്‍കോട് രണ്ട് എന്നിങ്ങനെയാണ് പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മദ്യശാലകള്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഐ ടി, ടൂറിസം മേഖലകളില്‍ ബാറുകള്‍ ഉള്‍പ്പെടെ ആരംഭിക്കുവാനും നീക്കമുണ്ട്. സൈനിക, കേന്ദ്ര പൊലീസ് സൈനിക കാന്റീനുകളില്‍നിന്നുള്ള മദ്യത്തിന്റെ വിലയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വര്‍ധനവ് ഉണ്ടാകുന്നത്. സര്‍വീസ് ഡെസ്‌ക് ഫീസ്, കൂടുതല്‍ ബാറു കൗണ്ടറുകള്‍ എന്നിവയ്ക്കുള്ള ഫീസും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മദ്യ നിര്‍മാണത്തിന്റെ ഫീസിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ബ്രൂവറി ലൈസന്‍സും അനുവദിക്കും.ദേശീയ സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പന നിരോധിച്ചുള്ള കോടതി ഉത്തരവ് വന്നതോടെ പൂട്ടേണ്ടി വന്ന കടകള്‍ക്കാണ് ഇന്ന് പകരം തുറക്കുവാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
 

Story highlights: The state government has allowed the Kerala State Beverages Corporation to open more outlets.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.