Sections

സ്വർണവില വീണ്ടും താഴേക്ക്

Saturday, Feb 25, 2023
Reported By Admin
Gold Rate

സ്വർണ വിലയിൽ മൂന്നാം ദിനവും ഇടിവ്


സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായി മൂന്നാം ദിനവും ഇടിവ് രേഖപ്പെടുത്തി. ഒരു പവന് സ്വർണത്തിന് 160 രൂപയാണ് ഇന്നു കുറഞ്ഞത്.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 41,200 രൂപയാണ്. ഒരു ഗ്രാമിന് 20 രൂപ താഴ്ന്ന് 5150ൽ എത്തി. ഇന്ന് രേഖപ്പെടുത്തിയത് സ്വർണത്തിന്റെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.

ഒരു പവൻ സ്വർണത്തിന്റെ വില വ്യാഴാഴ്ച 160 രൂപയും വെള്ളിയാഴ്ച 80 രൂപയും കുറഞ്ഞിരുന്നു. മൂന്നു ദിവസം കൊണ്ടു 400 രൂപ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ മാസം അവസാനത്തോടെ റെക്കോർഡ് കുതിപ്പു രേഖപ്പെടുത്തിയതിനു പിന്നാലെ സ്വർണ വില തുടർച്ചയായി ഇടിവാണ് രേഖപ്പെടുത്തുന്നത്.

ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപയും ഒരു പവൻ 18 കാരറ്റിന് 160 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4260 രൂപയിലും ഒരു പവൻ 18 കാരറ്റിന് 34080 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.