- Trending Now:
കൊച്ചി: 2024 സാമ്പത്തിക വർഷത്തിൽ കല്യാൺ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡിൻറെ വിറ്റുവരവ് മുൻവർഷത്തെ 14,071 കോടി രൂപയിൽ നിന്ന് 18,548 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ വിറ്റുവരവിനെ അപേക്ഷിച്ചു 32 ശതമാനം വർദ്ധനവ്. 2024 സാമ്പത്തിക വർഷത്തിൽ ആകമാന ലാഭം 596 കോടി രൂപയാണ്.
2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഇന്ത്യയിൽനിന്നുള്ള വിറ്റുവരവ് 15,783 കോടി രൂപയാണ്. കഴിഞ്ഞ വർഷം അത് 11,584 കോടി ആയിരുന്നു. വളർച്ച 36 ശതമാനം. കമ്പനിയുടെ ഇന്ത്യയിൽനിന്നുള്ള ലാഭം 554 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ വർഷം അത് 390 കോടി രൂപ ആയിരുന്നു. 42 ശതമാനം വളർച്ച രേഖപ്പെടുത്തി.
2024 സാമ്പത്തിക വർഷത്തിൻറെ നാലാം പാദത്തിൽ ആകമാന വിറ്റുവരവ് 4,535 കോടി രൂപയായി ഉയർന്നപ്പോൾ കഴിഞ്ഞവർഷം അത് 3,382 കോടി ആയിരുന്നു. 34 ശതമാനമാണ് വളർച്ച. നാലാം പാദത്തിൽ ആകമാന ലാഭം മുൻവർഷത്തെ 70 കോടി രൂപയിൽ നിന്നും 96 ശതമാനം വളർച്ചയോടെ 137 കോടി രൂപയായി വർധിച്ചു.
നാലാം പാദത്തിൽ ഇന്ത്യയിൽ നിന്നുളള വിറ്റുവരവ് 3,876 കോടി രൂപ ആണ്. കഴിഞ്ഞ വർഷം അത് 2,805 കോടി രൂപ ആയിരുന്നു. 38 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ പാദത്തിൽ ഇന്ത്യയിൽ നിന്നുളള ലാഭം 131 കോടി രൂപയാണ്. കഴിഞ്ഞ വർഷം അത് 66 കോടി രൂപ ആയിരുന്നു. വളർച്ച 99 ശതമാനം.

ഗൾഫ് മേഖലയിൽ നാലാം പാദത്തിൽ കമ്പനിയുടെ വിറ്റുവരവ് 624 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം അത് 549 കോടി രൂപ ആയിരുന്നു.14 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ പാദത്തിൽ ഗൾഫ് മേഖലയിൽ നിന്നുള്ള ലാഭം 9.9 കോടി ആയി വർധിച്ചു. കഴിഞ്ഞ വർഷം അത് 5.6 കോടി ആയിരുന്നു. 76 ശതമാനം വളർച്ച.
കമ്പനിയുടെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാൻഡിയറിൻറെ നാലാം പാദ വിറ്റുവരവ് 36 കോടി രൂപയാണ്. കഴിഞ്ഞ വർഷം അത് 32 കോടി രൂപ ആയിരുന്നു. ഈ വർഷം കാൻഡിയർ 70 ലക്ഷം രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നഷ്ടം 1.9 കോടി രൂപ ആയിരുന്നു .
ഹോണ്ട ബെംഗളൂരിൽ പുതിയ ആർ & ഡി സെൻറർ തുറന്നു... Read More
കമ്പനിയുടെ ഡയറക്ടർ ബോർഡ് ഓഹരി ഉടമകൾക്ക് 120 കോടി ലാഭവിഹിതം നൽകാൻ ശുപാർശ ചെയ്തു. കമ്പനിയുടെ ലാഭത്തിൻറെ 20 ശതമാനത്തിൽ കൂടുതലാണ് ലാഭവിഹിതമായി നൽകുന്നത്.
കമ്പനിയുടെ 2024 സാമ്പത്തിക വർഷം വളരെ സംതൃപ്തി നൽകുന്നതാണ് എന്നും പുതിയ സാമ്പത്തിക വർഷത്തിൻറെ ആദ്യ പാദത്തിൽ വിവാഹ പർച്ചേസുകളിലും അക്ഷയ തൃതീയ ദിനത്തിലും ഉപഭോക്തൃ ഡിമാൻഡിൽ പ്രോത്സാഹജനകമായ മുന്നേറ്റത്തിനാണ് കമ്പനി സാക്ഷ്യം വഹിക്കുന്നതെന്നും കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.