Sections

കല്യാൺ ജൂവലേഴ്‌സിൻറെ നിമാഹ് ഹെരിറ്റേജ് ആഭരണങ്ങളുടെ പുതിയ പരസ്യപ്രചാരണത്തിന് ബ്രാൻഡ് അംബാസിഡർമാരായ രശ്മിക മന്ദാനയും കല്യാണി പ്രിയദർശനും ഒത്തുചേരുന്നു

Thursday, Apr 11, 2024
Reported By Admin
Kalyan Jewellers Rashmika Mandanna and Kalyani Priyadarshan

  • ഇതാദ്യമായി ബ്രാൻഡ് അംബാസിഡർമാരായ കല്യാണി പ്രിയദർശനും രശ്മിക മന്ദാനയും സ്ക്രീനിൽ ഒന്നിക്കുന്നു
  • പരസ്യചിത്രമൊരുക്കുന്നത് സംവിധായകൻ പ്രിയദർശൻ
  • സവിശേഷമായ കരവിരുത് വ്യക്തമാക്കുന്നതാണ് നിമാഹ് ആഭരണശേഖരത്തിൻറെ പരസ്യചിത്രം

തൃശൂർ: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ്, ബ്രാൻഡ് അംബാസിഡർമാരായ കല്യാണി പ്രിയദർശനേയും രശ്മിക മന്ദാനയേയും അണിനിരത്തി പുതിയ പരസ്യചിത്രമൊരുക്കി. ഇവർ ഇരുവരും ഒന്നിച്ച് ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം പുറത്തുവന്നത് ഏപ്രിൽ അഞ്ചിന് ഇരു നായികമാരുടേയും ജന്മദിനത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്.

കല്യാൺ ജൂവലേഴ്സിൻറെ നിമാഹ് ശേഖരത്തിലെ ഹെരിറ്റേജ് ആഭരണരൂപകൽപ്പനയുടെ കാലാതീതമായ വശ്യത അവതരിപ്പിക്കുന്നതിന് പരസ്യചിത്ര രംഗത്തെ പ്രമുഖരാണ് അണിനിരക്കുന്നത്. സർഗധനനായ പ്രമുഖ സിനിമാസംവിധായകൻ പ്രിയദർശൻ, ആർട്ട് ഡയറക്ടറായ സാബു സിറിൽ എന്നിവർ ചേർന്നാണ് അനുപമമായ സിനിമാ അനുഭവം ഒരുക്കിയിരിക്കുന്നത്. ദിവാകർ മണിയുടെ ക്യാമറയുടെയും പോണി പ്രകാശ് രാജിൻറെ കോറിയോഗ്രഫിയുടെയും മികവ് ഓരോ ഫ്രെയിമിലും എടുത്തറിയാം.

കല്യാണി പ്രിയദർശനും രഷ്മിക മന്ദാനയും നിമാഹ് ഹെരിറ്റേജ് ആഭരണങ്ങളെ പ്രതിനിധീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. പ്രിയദർശൻറെ സംവിധാനത്തിൽ ഒരുങ്ങിയ അതിമനോഹരമായ ഈ പരസ്യചിത്രത്തിൽ നിമാഹ് ആഭരണശേഖരത്തിൻറെ കാലാതീതമായ സൗന്ദര്യമാണ് അവതരിപ്പിക്കുന്നത്. കല്യാൺ ജൂവലേഴ്സിൻറെ ഉപയോക്താക്കൾക്കും താരങ്ങളുടെ ആരാധകർക്കും ദൃശ്യവിരുന്നായിരിക്കും ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു.

Rashmika Mandanna and Kalyani Priyadarshan

ഇന്ത്യയുടെ ആഴത്തിലൂന്നിയ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന കല്യാൺ ജൂവലേഴ്സ് രാജ്യമെങ്ങുമുള്ള പ്രാദേശികമായ ആചാരങ്ങളുമായും ചേർന്നു നിൽക്കുന്നു. നിമാഹ് ശേഖരത്തിലെ പുതിയ രൂപകൽപ്പനകൾ അവതരിപ്പിക്കുന്നതിലൂടെ കല്യാൺ ആഭരണബ്രാൻഡ് ഇന്ത്യയുടെ പരമ്പരാഗത ആഭരണ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഒപ്പം വിപുലമായ നിര ആഭരണങ്ങൾ അവതരിപ്പിക്കുന്നതിനുമാണ് പരിശ്രമിക്കുന്നത്.

ഡിജിറ്റൽ പ്രചാരണ വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക:

ബ്രാൻഡിനെക്കുറിച്ചും ആഭരണശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് സന്ദർശിക്കുക: https://www.kalyanjewellers.net.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.