Sections

കല്യാൺ ജൂവലേഴ്സ് 'ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്സ്' സംരംഭത്തിന് തുടക്കം കുറിച്ചു

Thursday, Feb 06, 2025
Reported By Admin
Kalyan Jewellers Launches

കൊച്ചി: കല്യാൺ ജൂവലേഴ്സ് പുതിയ സിഎസ്ആർ സംരംഭമായ ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്സ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ആഭരണ കരകൗശല വിദഗ്ധരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ കരകൗശല വൈദഗ്ദ്ധ്യം സംരക്ഷിക്കുന്നതിനും സമൂഹ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

കല്യാൺ ജൂവലേഴ്സിൻറെ ഹൃദയപൂർവ്വം എന്ന ബ്രാൻഡ് ഫിലോസഫിയുടെ ഭാഗമാണ് ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്സ്. ഈ സംരംഭത്തിന് തുടക്കമിടുന്നതിനായി കല്യാൺ ജൂവലേഴ്സ് 3 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ പ്രത്യക്ഷവും ശാശ്വതവുമായ ഫലം ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്സ് എന്നത് ഒരു തുടർച്ചയായ ശ്രമവും ദീർഘകാല പ്രവർത്തന പദ്ധതിയുമാണ്. ഇത് വരും വർഷങ്ങളിൽ വികസിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യും.

ആഭരണങ്ങൾ എന്നത് സ്വർണ്ണവും രത്നക്കല്ലുകളും മാത്രമല്ലെന്നും ഓരോ ആഭരണത്തിനും ജീവൻ നൽകുന്ന കരകൗശല വിദഗ്ധരുടെ ആത്മാവും കലാവൈഭവവും കൂടി അത് ഉൾക്കൊള്ളുന്നുണ്ടെന്നും കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. അവരുടെ കരകൗശല വൈദഗ്ദ്ധ്യം പരിപോഷിപ്പിക്കുകയും കൈമാറ്റംചെയ്യുകയും ചെയ്യേണ്ട സജീവമായ ഒരു പാരമ്പര്യമാണ്. ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്സ് സംരംഭത്തിലൂടെ പരമ്പരാഗത കരകൗശല വൈദഗ്ധ്യം ആധുനിക മുന്നേറ്റങ്ങൾക്കൊപ്പം വികസിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ്. തലമുറകളായി ആഭരണ വ്യവസായത്തിൻറെ പാരമ്പര്യം ഉയർത്തിപ്പിടിച്ച കരകൗശല വിദഗ്ധർക്കായുള്ള കല്യാൺ ജൂവലേഴ്സിൻറെ സമർപ്പണമാണ് ഈ പദ്ധതി. ഓരോ കരകൗശല വിദഗ്ധനെയും അംഗീകരിക്കുകയും ശാക്തീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ ദൗത്യത്തിൽ ഞങ്ങളോടൊപ്പം ഞങ്ങളുടെ പങ്കാളികളും ചേരുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.

ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്സ് ഒരു സിഎസ്ആർ പ്രോജക്റ്റ് മാത്രമല്ല. ഇത് ശാശ്വതമായ മാറ്റം സൃഷ്ടിക്കുന്നതിനുള്ള ഒരു ശ്രമമാണ്. സാങ്കേതികവിദ്യ അവതരിപ്പിക്കുക, നൈപുണ്യ വികസന അവസരങ്ങൾ നൽകുക എന്നിവയിലൂടെ പാരമ്പര്യത്തെ പുതുമയുമായി ബന്ധിപ്പിക്കുന്നതിലാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടാതെ, കരകൗശല വിദഗ്ധരുടെ ആരോഗ്യ സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം, കരകൗശല തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ദീർഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കൽ എന്നിവയെയും ഈ സംരംഭം പിന്തുണയ്ക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.