Sections

ജോയ് ഇ-ബൈക്ക് ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കുന്നു; ജാർഖണ്ഡിൽ പുതിയ അസംബ്ലി ലൈൻ തുറന്നു

Monday, Mar 04, 2024
Reported By Admin
Joy e Bike

കൊച്ചി: ജോയ് ഇ-ബൈക്ക് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെയും ജോയ് ഇ-റിക്ക് ത്രീവീലറുകളുടെയും നിർമാതാക്കളായ ഇന്ത്യയിലെ മുൻനിര വൈദ്യുത വാഹന നിർമാതാക്കളായ വാർഡ്വിസാർഡ് ഇന്നൊവേഷൻസ് & മൊബിലിറ്റി ലിമിറ്റഡ് (ഡബ്ല്യുഐഎംഎൽ) ജാർഖണ്ഡിലെ ദിയോഘറിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കായുള്ള പുതിയ അസംബ്ലി ലൈൻ തുറന്നു.

ഗോഡ്ഡ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗം ഡോ. നിഷികാന്ത് ദുബെ, ഡബ്ല്യുഐഎംഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ യതിൻ ഗുപ്തെ, ഡബ്ല്യുഐഎംഎൽ പ്രൊഡക്ഷൻ വൈസ് പ്രസിഡൻറ് അലോക് ജംദാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ആദ്യഘട്ടത്തിൽ വർഷം ഇരുപതിനായിരം യൂണിറ്റുകളുടെ നിർമാണ ശേഷിയോടെയാണ് പ്ലാൻറ് പ്രവർത്തനമാരംഭിക്കുന്നത്. ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, വടക്കുകിഴക്കൻ മേഖലകൾ എന്നിവയുൾപ്പെടെയുള്ള വിപണികളിലുടനീളം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ഈ പ്ലാൻറിന് സാധിക്കും. നേപ്പാളിലേക്കുള്ള കയറ്റുമതി ആവശ്യം നിറവേറ്റാനും ഈ പ്ലാൻറ് ഉപകരിക്കും. തൊഴിലവസരങ്ങൾക്ക് പുറമേ, വിവിധ വകുപ്പുകളിലായി ആളുകൾക്ക് പ്രത്യേക പരിശീലനം നൽകാനുള്ള പുതിയ സൗകര്യവും ഈ അംസംബ്ലി ലൈനിലുണ്ടാവും.

വടക്കൻ, കിഴക്കൻ മേഖലകൾ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വളരെ പ്രധാനപ്പെട്ട വിപണിയാണെന്നും വരുന്ന രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിൽപനയിൽ ഗണ്യമായ വർധനവാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും വാർഡ് വിസാർഡ് ഇന്നൊവേഷൻസ് & മൊബിലിറ്റി ലിമിറ്റഡിൻറെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ യതിൻ ഗുപ്തെ പറഞ്ഞു. ഇന്ത്യയിൽ ഇലക്ട്രിക് മൊബിലിറ്റി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനായി ജാർഖണ്ഡിലെ ദിയോഘറിൽ ഒരു അസംബ്ലി ലൈനോടെ പുതിയ ഫെസിലിറ്റി ഉദ്ഘാടനം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.