Sections

2,300 കോടി ലക്ഷ്യമിട്ട് ഐ.പി.ഒയുമായി ജോയ് ആലുക്കാസ്

Monday, Mar 28, 2022
Reported By
Joy Alukkas

ജോയ് ആലുക്കാസ് ബ്രാന്‍ഡിനുകീഴില്‍ 85 ഷോറൂമുകളാണുള്ളത്

 

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോയ് ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് ഐപിഒയ്ക്കുവേണ്ടി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യില്‍ കരട് രേഖകള്‍ സമര്‍പ്പിച്ചത്.

ഐ.പി.ഒ വഴി 2,300 കോടി സമാഹരിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമടിടുന്നത്. പ്രധാനമായും വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് വിപണിയിലെത്തുന്നത്. ജോയ് ആലുക്കാസ് ബ്രാന്‍ഡിനുകീഴില്‍ 85 ഷോറൂമുകളാണുള്ളത്. 13,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചെന്നൈയിലെ ഷോറൂം ഉള്‍പ്പടെയാണിത്.

എഡല്‍വെയ്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹെയ്റ്റോങ് സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമി്റ്റഡ്, മൊത്തിലാല്‍ ഒസ് വാള്‍ ഇന്‍വെസ്റ്റുമെന്റ് അഡൈ്വസേഴ്സ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റസ് എന്നിവയാണ് ഐപിഒയ്ക്ക് നേതൃത്വം നല്‍കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.