Sections

ഡിഡിയുജികെവൈ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു

Saturday, Jan 20, 2024
Reported By Admin
Job Fair

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന ഡിഡിയുജികെവൈ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 25 ന് രാവിലെ ഒൻപതിന് തിരുവല്ല ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംഗ് സെന്ററിൽ തൊഴിൽ മേള സംഘടിപ്പിക്കും.

ബാങ്കിംഗ്, ബിസിനസ്, സെയിൽസ്, ഹോസ്പിറ്റാലിറ്റി, ഐ.ടി തുടങ്ങി വ്യത്യസ്ത മേഖലയിൽ തൊഴിലുകൾ പ്രദാനം ചെയ്യുന്ന വിവിധ സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുക്കും.

18 നും 40 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസലും പകർപ്പും നിർബന്ധമായും കൊണ്ടു വരണം. രജിസ്ട്രേഷൻ രാവിലെ ഒൻപത് മുതൽ. ഫോൺ: 8075754285.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.