Sections

ഐപിഎൽ ആരാധകർക്കായി മികച്ച ക്രിക്കറ്റ് പ്ലാനുകളുമായി ജിയോ

Wednesday, Mar 29, 2023
Reported By admin
ipl

ഡാറ്റയ്ക്ക് മുൻതൂക്കം നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്


ഐപിഎൽ ആരാധകർക്ക് സന്തോഷവാർത്തയുമായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ . ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഎൽ- 2023 മാർച്ച് 31 നാണ് തുടങ്ങുന്നത്.ക്രിക്കറ്റ് മത്സരങ്ങൾ തടസ്സങ്ങളില്ലാതെ ലൈവ് ആയി കാണാൻ, ഡാറ്റയ്ക്ക് മുൻതൂക്കം നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി മൂന്ന് പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. അൺലിമിറ്റഡ് കോളിംഗും, ഡെയ്ലി ത്രീ ജീ ബി ഡാറ്റ സൗകര്യവും പുതിയ പ്ലാനുകൾ നൽകുന്നുണ്ട്.

ജിയോ 219 പ്ലാൻ

14 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയുടെ 219 രൂപയുടെ പ്ലാനിലൂടെ ഉപയോക്താക്കൾക്കു ലഭിക്കുക. പ്രതിദിനം 3 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവയും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട് .മാത്രമല്ല 219 രൂപയുടെ പ്ലാൻനിൽ, 2 ജിബി അധികഡാറ്റയ്ക്കുള്ള 25 രൂപയുടെ വൗച്ചറും ഉൾപ്പെടുന്നുണ്ട്.

ജിയോ 399 പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയുമായാണ് 399 രൂപയുടെ പ്ലാൻ ഉപയോക്്താക്കളിലേക്ക് എത്തുന്നത്. ഈ പ്ലാനിലും ഉപയോക്താക്കൾക്കു പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 200 എസ്എംഎസ് എന്നിവയും 399 രൂപയുടെ ഈ പ്ലാനിന്റെ ഭാഗമാണ്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് ആനുകൂല്യങ്ങളിലേയ്ക്കും ഉപയോക്താക്കൾക്ക് ആക്സസ് ഉണ്ടായിരിക്കും.കൂടാതെ, ഈ പ്ലാനിൽ 6ജിബി അധിക ഡാറ്റ നൽകുന്ന 61 രൂപയുടെ സൗജന്യ വൗച്ചറും ഉൾപ്പെടുന്നു.

ജിയോ 999 പ്ലാൻ

84 ദിവസത്തെ കാലാവധിയോടു കൂടിയാണ് 999 രൂപയുടെ പ്ലാൻ ഉപയോക്താക്കളിലേക്ക് എത്തുന്നത്. 999 രൂപയുടെ ഈ പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് വോയ്സ് കോളുകളും, പ്രതിദിനം 100 എസ്എംഎസും 999 രൂപായുടെ പ്ലാനിൽ ഉൾപ്പെടുന്നു. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്കു ലഭിക്കുകയും ചെയ്യും. 241 രൂപയുടെ 40 ജിബി ബോണസ് ഡാറ്റയും 999 രൂപാ പ്ലാനിന്റെ ഭാഗമായി ഉപയോക്താക്കൾക്കു ലഭിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.