- Trending Now:
ദിവസവും മണിക്കൂറുകളോളം നടന്നിട്ടും ഭാരം കുറയുന്നില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. ''ഞാൻ ദിവസവും നടക്കുന്നു പക്ഷേ മാറ്റമൊന്നും കാണുന്നില്ല!'' എന്ന ആശങ്ക പലർക്കും ഉണ്ട്.കാരണം, ഒരേ വേഗതയിൽ ദൈർഘ്യമേറിയ സമയം നടക്കുന്നത് മാത്രം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ എല്ലായ്പ്പോഴും ഫലപ്രദമാകണമെന്നില്ല. ശരീരം ആ രീതിയോട് പതുക്കെ ഇണങ്ങിപ്പോകും. അതോടെ കലോറി ചെലവാകുന്ന തോതും കുറയാൻ തുടങ്ങും.
ഇവിടെയാണ് ജപ്പാനിൽ പ്രചാരത്തിലുള്ള ഒരു പ്രത്യേക നടക്കൽ രീതി ശ്രദ്ധ നേടുന്നത്. അതിനെ 'Interval Walking' എന്നാണ് വിളിക്കുന്നത്.
ഈ രീതിയിൽ ഒരേ വേഗതയിൽ നടക്കില്ല. പകരം രണ്ട് രീതികൾ മാറിമാറി ചെയ്യും: 3 മിനിറ്റ് വേഗത്തിൽ നടക്കുക തുടർന്ന് 3 മിനിറ്റ് പതുക്കെ നടക്കുക ഇങ്ങനെ 30 മിനിറ്റ് വരെ ആവർത്തിക്കാം. വേഗത്തിൽ നടക്കുന്ന സമയത്ത് ശരീരത്തിന്റെ ഹൃദയമിടിപ്പ് കൂടും. ശരീരം കൂടുതൽ ഊർജം ഉപയോഗിക്കും. പിന്നീട് പതുക്കെ നടക്കുമ്പോൾ ശരീരത്തിന് ചെറിയ വിശ്രമം ലഭിക്കും.ഈ മാറ്റം ശരീരത്തിലെ മെറ്റബോളിസം കൂടുതൽ സജീവമാക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഈ രീതിയിലും സ്ഥിരത അത്യാവശ്യമാണ്.ഒരു ദിവസം മാത്രം ചെയ്താൽ വലിയ മാറ്റമുണ്ടാകില്ല. ശരിയായ ഭക്ഷണരീതിയും നല്ല ഉറക്കവും കൂടെ വേണം.അതുപോലെ, പ്രായമായവരോ ആരോഗ്യപ്രശ്നമുള്ളവരോ ആദ്യം ഡോക്ടറുടെ നിർദ്ദേശം തേടുന്നത് നല്ലതാണ്.
ചെറിയ മാറ്റം... വലിയ ഫലം!
ചിലപ്പോൾ നമുക്ക് വേണ്ടത് കൂടുതൽ സമയം അല്ല, ശരിയായ രീതി മാത്രമായിരിക്കും. അതിനാൽ മണിക്കൂറുകളോളം വെറുതെ ഒരേ രീതിയിൽ നടക്കുന്നതിനേക്കാൾ, ബുദ്ധിപരമായ രീതിയിൽ നടക്കാൻ ശ്രമിക്കൂ.
നിങ്ങളുടെ ശരീരത്തിന് വേണ്ട മാറ്റം അതിലൂടെ ലഭിച്ചേക്കാം
രാത്രി വൈകി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ ദോഷങ്ങൾ... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.