- Trending Now:
കൊച്ചി: ആഭ്യന്തര- അന്താരാഷ്ട്ര യാത്രകളിൽ 50 ശതമാനം വരെ ഡിസ്ക്കൗണ്ടിൽ 50 ലക്ഷം സീറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസിൽ എക്സ്പ്രസ് സെയിൽ ആരംഭിച്ചു. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് 50 ശതമാനം വരെ ഇളവ് ലഭിക്കുന്നത്. ജൂൺ 15 മുതൽ ഒക്ടോബർ പത്ത് വരെയുള്ള യാത്രകൾക്കായി മെയ് 31നകം ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക.
ഓഫർ സമയത്ത് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കില്ല.
ബിസിനസ് ക്ലാസിന് തത്തുല്യമായ ബിസ് വിഭാഗത്തിൽ ടിക്കറ്റെടുക്കുന്ന ടാറ്റ ന്യൂപാസ് അംഗങ്ങൾക്ക് 20 ശതമാനം വരെ ഡിസ്ക്കൗണ്ടും എക്സ്പ്രസ് എഹെഡ് മുൻഗണന സേവനങ്ങളും ലഭിക്കും. 300 രൂപ വരെ അധിക ഡിസ്ക്കൗണ്ടും എട്ട് ശതമാനം വരെ ന്യൂ കോയിനുകൾ നേടാനും സാധിക്കും. സീറ്റ്, ഭക്ഷണം, 10 കിലോ അധിക ചെക്ക്-ഇൻ ബാഗേജ്, 3 കിലോ അധിക ഹാൻഡ് ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും.
വിദ്യാർഥികൾ, മുതിർന്ന പൗരർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്കും എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ പ്രത്യേക നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
എയർ ഇന്ത്യ എക്സ്പ്രസിന്റെ സുഖപ്രദമായ സീറ്റുകൾ, ഭക്ഷണം, ഇന്ത്യൻ ആതിഥ്യ മര്യാദയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള മികച്ച സേവനം തുടങ്ങിയവ കാണിക്കുന്ന എക്സ്പ്രസ് വാലി ബാത് ഹെ ക്യാമ്പയിൻ അടുത്തിടെ എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയിരുന്നു. ബോളിവുഡ് താരം പങ്കജ് ത്രിപാഠി മുഖ്യവേഷത്തിൽ എത്തുന്ന ഈ ക്യാമ്പയിൻ ഇതിനകം 300 മില്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.