- Trending Now:
ഇന്ന് പല വീടുകളിലും അനാവശ്യ വസ്തുക്കളാൽ നിറഞ്ഞിരിക്കുന്നത് കാണുവാൻ സാധിക്കും. വർഷത്തിൽ ഒരിക്കൽപോലും ഉപയോഗിക്കാത്ത പാത്രങ്ങൾ, പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ, പഴയ മൊബൈൽ കവറുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ഉപയോഗശൂന്യമായ കുപ്പികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും, പക്ഷേ അതൊന്നും ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാകുന്നില്ല. 'ഭാവിയിൽ ആവശ്യം വരും' എന്ന ചിന്തയിലാണ് ഇവയൊക്കെ സൂക്ഷിച്ച് വക്കുന്നത്. എന്നാൽ ഇതെല്ലാം ഒടുവിൽ വീടിന്റെ ശാന്തിയും സൗന്ദര്യവും നഷ്ടപ്പെടുത്തുന്ന തരത്തിലാണ് ആയിത്തിരുന്നത്. ഇങ്ങനെ, വീടിനെയും മനസ്സിനെയും ബുദ്ധിമുട്ടിക്കുന്ന ഈ അനാവശ്യ വസ്തുക്കളെ ഒഴിവാക്കാൻ സഹായിക്കുന്ന ജാപ്പനീസ് തത്ത്വചിന്തയാണ് 'Danshari'. Danshari യിലൂടെ ഇത്തരം അവസ്ഥകളെ എങ്ങനെ മറികടക്കാമെന്ന് പരിശോധിക്കാം.
Danshari എന്നത് മൂന്ന് ഘടകങ്ങളുള്ള ഒരു തീം ആണ് - നിരസിക്കുക (Refuse), വലിച്ചെറിയുക (Dispose), വേർപെടുത്തുക (Separate). അതായത്, ആവശ്യമില്ലാത്തതെല്ലാം തിരിച്ചറിയുകയും, അത് ഉപേക്ഷിക്കുകയും, ജീവിതത്തിൽ നിന്നും നീക്കംചെയ്യുകയും ചെയ്യുക. ഈ വിചാരത്തിലൂടെയാണ് വീടും മനസ്സും ശുദ്ധീകരിക്കപ്പെടുന്നത്. ഈ വീഡിയോയിൽ, Danshari തത്ത്വചിന്തയെ ആധാരമാക്കി, നമ്മുടെ വീടുകളിൽ നടക്കുന്ന 'അനാവശ്യ വസ്ഥുക്കളെ സൂക്ഷിക്കുക' എന്ന ശീലത്തിൽ നിന്ന് എങ്ങനെ മോചനം നേടാം എന്നതിനെക്കുറിച്ചാണ് ആഴത്തിൽ വിശകലനം ചെയ്യുന്നത്. കൂടുതൽ നിർദ്ദിഷ്ടവും സമാധാനകരവുമായ ജീവിതത്തിന് ഇത് വഴികാട്ടിയാകും.
വീഡിയോ മുഴുവനായി കാണുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രദ്ധിക്കമല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.