Sections

ജന്‍ ഔഷധി ദിവസ്: സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്

Friday, Mar 04, 2022
Reported By Ambu Senan

യുവധാര നഗര്‍, കിളിയൂരില്‍ രാവിലെ 9 മുതല്‍ 1 വരെ
 

കിളിയൂര്‍(തിരുവനന്തപുരം): ജന്‍ ഔഷധി ദിവസ് വാരാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 6 ഞായറഴ്ച ജന ഔഷധി ജന്‍ ആരോഗ്യമേളയുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. 

ഷുഗര്‍,പ്രെഷര്‍,കൊളസ്ട്രോള്‍, കരള്‍ രോഗ പരിശോധന എന്നിവ സൗജന്യമായി യുവധാര നഗര്‍, കിളിയൂരില്‍ രാവിലെ 9 മുതല്‍ 1 വരെ നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍ കൃഷ്ണന്‍ ചടങ്ങ് ഉത്ഘാടനം ചെയ്യും. അജി കുമാര്‍ വി.വി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് മെമ്പര്‍ ആനി പ്രസാദ്, ഡോ അനു വിജയന്‍, ബിജു ബി നായര്‍(ചെയര്‍മാന്‍ NPPCL, അഗ്രികള്‍ച്ചര്‍ കോപ്പറേഷന്‍ ആന്‍ഡ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍), മാനൂര്‍ വാര്‍ഡ് മെമ്പര്‍ സരളാ വിന്‍സെന്റ്, ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ ഉടമ കാര്‍ത്തികേയന്‍ എന്നിവര്‍ ചടങ്ങില്‍ അതിഥികളാകും. പ്രജോഷ് കുമാര്‍ എസ്എം ചടങ്ങിന് കൃതജ്ഞത അറിയിക്കും. 

Contact: Karthikeyan 9995815266


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.