Sections

ബോണ്ട് കാറിന് ലേലത്തില്‍ ലഭിച്ചത് 25 കോടി !

Sunday, Oct 02, 2022
Reported By admin
james bond car

ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈയില്‍ നായകന്‍ ഡാനിയേല്‍ ക്രയ്ഗ് ഉപയോഗിച്ച ഡിബി5


ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈയിലെ സംഘട്ടന രംഗങ്ങളില്‍ ഉപയോഗിച്ച കാര്‍ വിറ്റു. ഇരുപത്തഞ്ചു കോടിയോളം രൂപയ്ക്കാണ് ഡിബി5 കാര്‍ വിറ്റുപോയത്. ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ വസ്തുകളുടെ ലേലത്തിലാണ് കാര്‍ റെക്കോര്‍ഡ് തുകയ്ക്ക് ഒരു അജ്ഞാതന്‍ വാങ്ങിയത്. സിനിമാപ്രേമികളെ എന്നും ആകര്‍ഷിച്ച സിനിമകളാണ് ജെയിംസ് ബോണ്ട് സീരിസ്. സിനിമ രംഗങ്ങളില്‍ ആവേശക്കാഴ്ചയാണ് ഓരോ സിനിമയിലും ഉപയോഗിക്കുന്ന കാറുകള്‍.

2021ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈയില്‍ നായകന്‍ ഡാനിയേല്‍ ക്രയ്ഗ് ഉപയോഗിച്ച ഡിബി5. ലോകത്താകെ രണ്ട് പകര്‍പ്പുകള്‍ മാത്രമുള്ള ഈ സ്റ്റണ്ട് കാറിന്റെ ഒരു പകര്‍പ്പ് വിറ്റുപോയത് 30 ലക്ഷം ഡോളറിനാണ്.

ലേലസ്ഥാപനമായ ക്രിസ്റ്റീസിന്റെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ ജെയിംസ് ബോണ്ട് സ്മരണികളുടെ ഒരു നീണ്ട നിരതന്നെയുണ്ടായിരുന്നു. അജ്ഞാത ടെലിഫോണ്‍ ബിഡറാണ് കാര്‍ സ്വന്തമാക്കിയതെന്ന് ക്രിസ്റ്റീസ് അറിയിച്ചു. ലേലത്തിലൂടെ ലഭിച്ച തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.