- Trending Now:
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ചിത്രത്തിലെ 'ജയ് ശ്രീറാം' എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗാനത്തിൽ രാമനായി പ്രഭാസിന്റെ കണ്ടതോടെ പ്രഭാസിന്റെ ആരാധകർ ഒന്നടങ്കം ആഹ്ലാദത്തിലാണ്.
'പ്രഭാസ് ആരാധകനായതിൽ അഭിമാനിക്കുന്നു' എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു ആരാധകൻ എഴുതിയത്, മറ്റൊരാൾ എഴുത്തിയത് ഇപ്രകാരമായിരുന്നു, 'പ്രഭാസ് നമ്മുടെ ചരിത്രത്തെ നമ്മുടെ സംസ്കാരത്തെ ആഗോളതലത്തിലേക്ക് കൊണ്ടുപോകുന്നു'
'പ്രഭാസിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല' എന്നാണ് മറ്റൊരാളുടെ കമന്റ്. 'ഈ വർഷത്തെ ഏറ്റവും മികച്ച ഗാനം, പോസിറ്റീവ് എനർജിയുടെ അളവ്, പ്രഭാസ് രാമനെ പോലെയാണ്'
'1:40 പ്രഭാസ് അണ്ണന്റെ നടത്തത്തിന്റെ ആ സ്ലോ മോഷൻ ഷോട്ട് രോമാഞ്ചം തരുന്നു.' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയായി എത്തിയിരിക്കുന്ന കമെന്റുകൾ.
ജൂൺ 16-ന് ആദിപുരുഷ് ആഗോളതലത്തിൽ റിലീസ് ചെയ്യും. നിലവിൽ, ആദിപുരുഷിനു പുറമെ, സലാർ, പ്രൊജക്റ്റ് കെ, തുടങ്ങിയ ചിത്രങ്ങളാണ് പ്രഭാസിന്റേതായി അണിയറയിൽഒരുങ്ങുന്നത്.
വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ആദിപുരുഷിൻറെ അണിയറപ്രവർത്തകർ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.