Sections

അംബാനി കുടുംബത്തില്‍ ഇരട്ടകുട്ടികള്‍; ഇഷയ്ക്കും ആനന്ദിനും കുഞ്ഞുങ്ങള്‍ പിറന്നു

Monday, Nov 21, 2022
Reported By admin
ambani family

കുട്ടികള്‍ക്ക് ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്

 

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് ഇഷയ്ക്കും ഭര്‍ത്താവ് ആനന്ദ് പിരാമലിനും ഇന്ന് ജനിച്ചത് എന്നാണ് അംബാനി കുടുംബം അറിയിച്ചത്. കുട്ടികള്‍ക്ക് ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്.

'ഞങ്ങളുടെ മക്കളായ ഇഷയ്ക്കും ആനന്ദിനും 2022 നവംബര്‍ 19-ന് സര്‍വ്വശക്തന്‍ ഇരട്ടക്കുട്ടികളെ നല്‍കി അനുഗ്രഹിച്ച വിവരം പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇഷയും കുഞ്ഞുങ്ങളും പെണ്‍കുഞ്ഞ് ആദിയയും ആണ്‍കുഞ്ഞ് കൃഷ്ണയും സുഖമായിരിക്കുന്നു,' റിലയന്‍സ് മുകേഷ് അംബാനിയുടെ പേരില്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

'ആദിയ, കൃഷ്ണ, ഇഷ, ആനന്ദ് എന്നിവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തില്‍ ഞങ്ങള്‍ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു' പ്രസ്താവനയില്‍ പറയുന്നു.

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകള്‍ ഇഷ അംബാനിയും വ്യവസായി അജയ് പിരാമലിന്റെയും സ്വാതി പിരാമലിന്റെയും മകന്‍ ആനന്ദ് പിരാമലും 2018 ല്‍ മുംബൈയില്‍ നടന്ന ചടങ്ങിലാണ് വിവാഹിതരായത്. വിവാഹ ചടങ്ങുകളില്‍ ബോളിവുഡ്, രാഷ്ട്രീയം, ബിസിനസ്സ് ലോകത്ത് നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. റിലയന്‍സ് റീട്ടെയിലിന്റെ മേധാവിയാണ് ഇഷ അംബാനി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.