- Trending Now:
കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ ഐടി സ്ഥാപനമായ ഐകോഡ് (IOCOD) ഇൻഫോടെക്കിൽ വിഷ്വൽ ഡിസൈനർമാരുടെ പത്ത് ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ഗവ. സൈബർപാർക്കിലെ സഹ്യ ബിൽഡിംഗിലുള്ള ഐകോഡ് ഓഫീസിൽ 2026 ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ.
ജൂനിയർ വിഷ്വൽ ഡിസൈനർ തസ്തികയിലേക്ക് 0-1 വർഷം പ്രവൃത്തിപരിചയമുള്ള തുടക്കക്കാർക്കാണ് അവസരം. ഫിഗ്മ , ഇല്ലസ്ട്രേറ്റർ എന്നീ സോഫ്റ്റ്വെയറുകളിൽ പ്രാഗല്ഭ്യമുള്ള ഉദ്യോഗാർത്ഥികളെയാണ് പ്രധാനമായും പരിഗണിക്കുന്നത്. അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തുന്നവർ തങ്ങളുടെ ബയോഡാറ്റയും പോർട്ട്ഫോളിയോയും സഹിതം നേരിട്ടെത്തേണ്ടതാണ്.
ഡിജിറ്റൽ ഡിസൈൻ, സോഫ്റ്റ്വെയർ ഡെവലപ്മെന്റ് രംഗത്തെ പ്രമുഖ ഐടി സ്ഥാപനമാണ് ഐകോഡ് ഇൻഫോടെക്.
ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://bit.ly/4r1C9A2 എന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഗവ. സൈബർപാർക്കിലെ സഹ്യ ബിൽഡിംഗിന്റെ നാലാം നിലയിലുള്ള ഐകോഡ് ഇൻഫോടെക് ഓഫീസിലാണ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ റിപ്പോർട്ട് ചെയ്യേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി ഗവ. സൈബർപാർക്കിലെ ഐകോഡ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.