Sections

നിക്ഷേപിച്ച ബാങ്ക് പൂട്ടിപ്പോയാല്‍ നിങ്ങളുടെ പണത്തിന് എന്ത് സംഭവിക്കും ?

Thursday, Sep 29, 2022
Reported By admin
investor

ഒരു ബാങ്ക് ലിക്വിഡേഷനിലേക്ക് പോകുകയാണെങ്കില്‍, ഓരോ നിക്ഷേപകനും ലിക്വിഡേറ്റര്‍ മുഖേന ഡിഐസിജിസി വഴി ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ബാധ്യസ്ഥനാണ്

 

പൂണൈ ആസ്ഥാനമായുള്ള റുപി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കിയ വാര്‍ത്ത നിങ്ങളും കേട്ടിരിക്കും.2022 സെപ്റ്റംബര്‍ 22 മുതല്‍ ബാങ്കിംഗ് ബിസിനസ്സില്‍ തുടരുന്നത് ബാങ്ക് അവസാനിപ്പിച്ചിരിക്കുകയാണ്.ഇവിടെ റുപീ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഉദാഹരണമാണ് പരിശോധിക്കുന്നതെങ്കിലും ഇന്ത്യയിലെ ബാങ്കുകളുടെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കുകയോ, ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തുകയോ ചെയ്താല്‍ ഉള്ള വ്യവസ്ഥകള്‍ ഏറെക്കുറെ സമാനമാണ്.

റുപീ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ സെക്ഷന്‍ 56 ലെ സക്ഷന്‍ 5(ബി) ല്‍ നിര്‍വചിച്ചിരിക്കുന്ന പ്രകാരം നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും നിക്ഷേപങ്ങളുടെ തിരിച്ചടവുകളും ഉള്‍പ്പെടുന്ന 'ബാങ്കിംഗ്' ബിസിനസ്സ് നടത്തുന്നതില്‍ നിന്ന് നിരോധനം ഉണ്ടാവും.  സേവിംഗ്സ്, ഫിക്സഡ്, കറന്റ്, റിക്കറിംഗ്, തുടങ്ങിയ എല്ലാ നിക്ഷേപങ്ങളും ഡിഐസിജിസി ഇന്‍ഷ്വര്‍ ചെയ്യുന്നു.

ഒരു ബാങ്ക് ലിക്വിഡേഷനിലേക്ക് പോകുകയാണെങ്കില്‍, ഓരോ നിക്ഷേപകനും ലിക്വിഡേറ്റര്‍ മുഖേന ഡിഐസിജിസി വഴി ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ബാധ്യസ്ഥനാണ്. കുടിശ്ശികയുടെ ശരിയായ സെറ്റ് ഓഫ് എക്‌സൈസ് ചെയ്തതിന് ശേഷം പരമാവധി അഞ്ച് ലക്ഷം രൂപ വരെ അനുവദനീയമായ തുക നിക്ഷേപകര്‍ക്ക് ലഭിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.