Sections

ഇൻവെസ്‌കോ മ്യൂച്വൽ ഫണ്ട് രണ്ട് ഓപ്പൺ എൻഡഡ് മ്യൂച്വൽ ഫണ്ടുകൾ അവതരിപ്പിച്ചു

Saturday, Apr 25, 2026
Reported By Admin
Invesco Mutual Fund Launches New Index Funds in India

കൊച്ചി: രാജ്യത്തിൻറെ അടിസ്ഥാന ഓഹരി മേഖലയിലും ബാങ്കിങ് മേഖലയിലും പാസീവ് നിക്ഷേപങ്ങൾക്ക് അവസരം നൽകുന്ന രണ്ട് ഓപ്പൺ എൻഡഡ് മ്യൂച്വൽ ഫണ്ടുകൾക്ക് ഇൻവെസ്കോ മ്യൂച്വൽ ഫണ്ട് തുടക്കം കുറിച്ചു. ബിഎസ്ഇ സെൻസെക്സ് സൂചികയെ പിന്തുടരുന്ന ഇൻവെസ്കോ ഇന്ത്യ ബിഎസ്ഇ സെൻസെക്സ് ഇൻഡക്സ് ഫണ്ട്, നിഫ്റ്റി ബാങ്ക് സൂചികയെ പിന്തുടരുന്ന ഇൻവെസ്കോ ഇന്ത്യ നിഫ്റ്റി ബാങ്ക് ഇൻഡക്സ് ഫണ്ട് എന്നിവയാണ് പുതുതായി അവതരിപ്പിച്ചത്.

പുതിയ ഫണ്ട് ഓഫർ മെയ് ഏഴു വരെ തുടരും. ഈ കാലയളവിൽ ഇരു പദ്ധതികളിലും കുറഞ്ഞത് 100 രൂപയാണ് കുറഞ്ഞ ഒറ്റത്തവണ നിക്ഷേപം. തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. എസ്ഐപി രീതിയിലെ നിക്ഷേപങ്ങളിൽ ഡിജിറ്റൽ രീതികളിൽ മാത്രമായുള്ള പ്രതിദിന നിക്ഷേപങ്ങളിൽ കുറഞ്ഞ നിക്ഷേപം ഇരുപതു രൂപയാണ്. പ്രതിവാര, പ്രതിമാസ രീതികളിൽ 100 രൂപയും ത്രൈമാസ രീതിയിൽ 300 രൂപയുമാണ് കുറഞ്ഞ നിക്ഷേപം. ഇവയിലെല്ലാം തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. നിക്ഷേപകരിൽ നിന്ന് എക്സിറ്റ് ലോഡ് ഈടാക്കില്ല.

ബിഎസ്ഇ സെൻസെക്സ് സൂചികയെ പിന്തുടരുന്ന ഇൻവെസ്കോ ഇന്ത്യ ബിഎസ്ഇ സെൻസെക്സ് ഇൻഡക്സ് ഫണ്ട് നിക്ഷേപകർക്ക് ഓഹരി, ഓഹരി അനുബന്ധ മേഖലകളിൽ പാസീവ് നിക്ഷേപങ്ങൾക്ക് അവസരം നൽകും. ഇന്ത്യയിൽ ഏറ്റവും വിപുലമായി പിന്തുടരപ്പെടുന്ന സൂചികയായ ബിഎസ്ഇ സെൻസെക്സ് രാജ്യത്തെ ഏറ്റവും വലുതും ലാഭക്ഷമവും വ്യവസായ മേഖലകളിലെ മുൻനിരക്കാരുമായ 30 കമ്പനികളെയാണ് പ്രതിനിധീകരിക്കുന്നത്.

നിഫ്റ്റി ബാങ്ക് സൂചികയെ പിന്തുടർന്ന് ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലും നിക്ഷേപിക്കാനാണ് ഇൻവെസ്കോ ഇന്ത്യ നിഫ്റ്റി ബാങ്ക് ഇൻഡക്സ് ഫണ്ട് അവസരം നൽകുന്നത്. പൊതു, സ്വകാര്യ മേഖലകളിലായുള്ള രാജ്യത്തെ മുൻനിര ബാങ്കിങ് സ്ഥാപനങ്ങളാണ് നിഫ്റ്റി ബാങ്ക് സൂചികയിലുള്ളത്.

പാസീവ് നിക്ഷപങ്ങളിലൂടെ കുറഞ്ഞ ചെലവിൽ ദീർഘകാല വളർച്ചാ അവസരങ്ങൾ ലഭ്യമാക്കുന്ന സുതാര്യമായ പദ്ധതികളാണ് ഇരു ഫണ്ടുകളിലും കൂടി ലഭ്യമാകുന്നത്. അഭിഷേക് ബാഹിനിപതിയാണ് ഇരു ഫണ്ടുകളുടേയും മാനേജർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.