Sections

ഇൻഡക്ഷൻ കുക്കർ ഉപയോഗം: ഗുണങ്ങൾ, പവർ & സുരക്ഷാ നുറുങ്ങുകൾ

Friday, Sep 26, 2025
Reported By Soumya
Induction Cooker Use: Benefits, Power & Safety Tips

പാചക വാതകത്തിന്റെ വിലക്കയറ്റം കാരണം LPG ഇതര കുക്കിംഗ് സമ്പ്രദായങ്ങൾക്ക് ആവശ്യക്കാർ ഏറിവരുന്നു. അത്തരത്തിലൊരുപകരണമാണ് ഇൻഡക്ഷൻ കുക്കർ.എളുപ്പത്തിൽ ഉപയോഗിക്കാനും അപകടസാധ്യത കുറവായതിനാലും ഇൻഡക്ഷൻ കുക്കറുകൾക്ക് ആവശ്യക്കാരേറെയാണ്. ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തിന്റെ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ഇരുമ്പ്, സ്റ്റീൽ പാത്രങ്ങളായിരിക്കണം ഇൻഡക്ഷൻ കുക്കറിൽ വെയ്ക്കേണ്ടത്. ഇൻഡക്ഷൻ കുക്കറിലെ വൃത്താകൃതിയിലുളള പ്രതലത്തേക്കാൾ കുറഞ്ഞ അടിവട്ടമുളള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.എന്നാൽ ഇൻഡക്ഷൻ കുക്കർ ഉപയോ?ഗിക്കുന്നതിന് മുമ്പ് നിങ്ങൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണം.

  • 1500-2000 വാട്സ് ആണ് സാധാരണ ഇൻഡക്ഷൻ സ്റ്റൗവിന്റെ പവർ റേറ്റിംഗ്. അതായത് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ 1.5 മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും.അതിനാൽ കൂടുതൽ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് ഇൻഡക്ഷൻ കുക്കർ അനുയോജ്യമല്ല.
  • പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കണമെന്നും വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവർ കുറയ്ക്കണമെന്നും പറയുന്നു.

പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.

വൃത്തിയാക്കാൻ എളുപ്പം

ഗ്യാസിനേക്കാൾ എളുപ്പത്തിൽ വൃത്തിയാക്കാൻ പറ്റും എന്നതും ഇൻഡക്ഷൻ കുക്ക്ടോപ്പുകളുടെ ഒരു വലിയ പ്രത്യേകതയാണ്. ഒരു പാനൽ മാത്രമേ മുകളിലുള്ളൂ എന്നതിനാൽ ഇത് വളരെപ്പെട്ടെന്നു വൃത്തിയാക്കാം. ഇതിനായി ഡിഷ് സോപ്പ്, ബേക്കിംഗ് സോഡ, വിനാഗിരി, സെറാമിക് പ്രതലങ്ങൾക്കായി രൂപകൽപ്പന ചെയ്ത കുക്ക്ടോപ്പ് ക്ലീനർ എന്നിവ ഉപയോഗിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.