Sections

കേരളവുമായി വാണിജ്യ, സാംസ്‌കാരിക ബന്ധം ശക്തമാക്കാൻ ഇന്തോനേഷ്യ

Tuesday, Mar 05, 2024
Reported By Admin
Indonesia and Kerala

കൊച്ചി: കേരളവുമായി വാണിജ്യ, സാംസ്കാരിക ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മുംബൈയിലെ ഇന്തോനേഷ്യൻ കൗൺസൽ ജനറൽ എഡ്ഡി വർദോയു കേരളം സന്ദർശിച്ചു. അസോച്ചം (അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ) കേരള ഘടകത്തിന്റെ മാനേജിംഗ് കമ്മിറ്റി പ്രതിനിധികളും കേരളത്തിലെ സംരഭകരുടെ പ്രതിനിധികളും വർദോയെയും സംഘവുമായി കൊച്ചിയിലെ യാഷ് ക്ലബ്ബിൽ കൂടിക്കാഴ്ച നടത്തി.

അസോച്ചം കേരള ഘടകത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക, ഇന്തോനേഷ്യയിലെ വ്യാപാര നിക്ഷേപ സാധ്യതകൾ പ്രോത്സാഹിപ്പിക്കുക, കേരളത്തിലെ ബിസിനസ് സാധ്യതകൾ പഠിക്കുക, ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഭാവി സഹകരണങ്ങൾ ചർച്ച ചെയ്യുക, 2024ൽ അസോചം കേരള സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

അസോച്ചം കേരളഘടകത്തിന് വേണ്ടി ചെയർമാൻ രാജാ സേതുനാഥ്, സ്റ്റേറ്റ് കോർഡിനേറ്റർ സുശീൽകുമാർ വളപ്പിൽ, എഫ്ഡിഐ കോർഡിനേറ്റർ അവിനാശ് വർമ്മ, മെക്സിക്കൻ ട്രേഡ് കമ്മിഷണർ മണികണ്ഠൻ തുടങ്ങിയവരും ഇന്തോനേഷ്യൻ പ്രതിനിധി സംഘത്തിന് വേണ്ടി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, പുതുച്ചേരി, ദാമൻ ആൻഡ് ദിയു തുടങ്ങിയ ഒമ്പത് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഡ്ഡി വർദോയുവിനെ കൂടാതെ കോൺസുലർ ആൻഡ് പ്രൊട്ടോക്കോൾ കോൺസുൽ ഇൻ ചാർജ്ജ് എൻഡി കെ.ഐ ഗിന്റിംഗ് പ്രൊട്ടോക്കോൾ ഓഫീസർ ചാർളി ജോൺ എന്നിവർ യോഗത്തിൽപങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.