- Trending Now:
ഈ പ്രതിസന്ധിയെ തുടര്‍ന്ന്, ജീവനക്കാരുടെ ശമ്പളം വൈകുന്ന സാഹചര്യവുമുണ്ടായിരിക്കുകയാണ്
ഇന്ത്യയുടെ പ്രിയപ്പെട്ട ആഭ്യന്തര എയര്‍ലൈനായ സ്‌പൈസ്‌ജെറ്റ് കടുത്ത നഷ്ടം നേരിടുകയാണെന്ന് റിപ്പോര്‍ട്ട്. 2021 ജൂണ്‍ 30നു അവസാനിച്ച ക്വാര്‍ട്ടറില്‍ സ്പൈസ്ജെറ്റ് രേഖപ്പെടുത്തിയത്, 789 കോടിയുടെ നഷ്ടമാണ്. ഈ സാഹചര്യത്തില്‍ എയര്‍ലൈന്‍സിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ സഞ്ജീവ് തനേജ രാജി സമര്‍പ്പിച്ചിരിക്കുകയാണെന്നും പുതിയ നിയമനം സെപ്റ്റംബറില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
വര്‍ദ്ധിച്ച ഇന്ധനവിലയും മൂല്യത്തകര്‍ച്ചയുമാണ് നഷ്ടത്തിന്റെ മുഖ്യ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്ത ക്വാര്‍ട്ടറില്‍ മൊത്ത വരുമാനം 2,478 കോടിയായിരുന്നു. അതെ സമയം ഈ ക്വാര്‍ട്ടറിലെ ആകെ ചിലവ്, 3,267 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. ഈ പ്രതിസന്ധിയെ തുടര്‍ന്ന്, ജീവനക്കാരുടെ ശമ്പളം വൈകുന്ന സാഹചര്യവുമുണ്ടായിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുമ്പോള്‍ ജാഗ്രത പാലിക്കണേ...... Read More
കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ബിസിനസിനെ കാര്യമായി ബാധിച്ചിരുന്നുവെന്നും എയര്‍ലൈന്‍ വ്യക്തമാക്കുന്നു. ജൂണ്‍ ക്വാര്‍ട്ടറില്‍ ജെറ്റ് ഇന്ധനത്തിന്റെ വിലയില്‍ 105% ആണ് വര്‍ദ്ധനവുണ്ടായത്. ഈ നഷ്ടം നികത്താനും ഭാവി പദ്ധതികള്‍ മെച്ചപെടുത്താനും ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കേഴ്സുമായി ഇടപെട്ട് വരികയാണെന്ന് സ്‌പൈസ് ജെറ്റ് എംഡി അജയ് സിംഗ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.