Sections

ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പദവിയിലേക്ക് ഇന്ത്യൻ വംശജൻ

Tuesday, Aug 08, 2023
Reported By MANU KILIMANOOR

വൈഭവ് തനേജ അസിസ്റ്റന്റ് കോർപറേറ്റ് കൺട്രോളറായാണ് ടെസ്‌ലയിൽ പ്രവേശിച്ചത്

ഇലോൺ മസ്‌കിന്റെ ഓട്ടോമോട്ടീവ് - എനർജി കമ്പനിയായ ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി വൈഭവ് തനേജയെ നിയമിച്ചു. ഇന്ത്യൻ വംശജനായ അദ്ദേഹം നിലവിൽ ടെസ്‌ലയുടെ ചീഫ് അക്കൗണ്ടിങ് ഓഫീസറാണ്. നിലവിലുള്ള ചുമതയ്ക്ക് ഒപ്പം സിഎഫ്ഒയുടെ അധിക ചുമതല കൂടി അദ്ദേഹത്തിന് നൽകുകയായണെന്ന് കഴിഞ്ഞ ദിവസം സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന് കമ്പനി നൽകിയ പ്രസ്താവനയിൽ പറയുന്നു.

നേരത്തെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്ന സഖരി കിർഖോൺ ഓഗസ്റ്റ് നാലാം തീയ്യതി സ്ഥാനമൊഴിഞ്ഞിരുന്നു. ടെസ്‌ലയിൽ 13 വർഷത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്. 45 വയസുകാരനായ വൈഭവ് തനേജ 2018ൽ അസിസ്റ്റന്റ് കോർപറേറ്റ് കൺട്രോളറായാണ് ടെസ്‌ലയിൽ ജോലിയിൽ പ്രവേശിച്ചത്. അതിന് മുമ്പ് സോളാർ സിറ്റി കോർപറേഷൻ,  പ്രൈസ്‌വാട്ടർകൂപ്പേഴ്‌സ് തുടങ്ങിയ കമ്പനികളിൽ വിവിധ ഫിനാൻസ് - അക്കൗണ്ടിങ് പദവികൾ വഹിച്ചിട്ടുണ്ട്. 2000 ബാച്ചിലെ ചാർട്ടേഡ് അക്കൗണ്ടന്റാണ് വൈഭവ് തനേജ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.