Sections

ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പും സ്ക്രീനും ചേർന്ന് സ്ക്രീൻ അക്കാദമിക്കു തുടക്കം കുറിച്ചു

Friday, Jul 11, 2025
Reported By Admin
Indian Express Launches Screen Academy for Film Talent

കൊച്ചി: ഇന്ത്യൻ സിനിമയിലെ പുതിയ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് സ്ക്രീനുമായി ചേർന്ന് സ്ക്രീൻ അക്കാദമിക്കു തുടക്കം കുറിച്ചു. പുതിയ തലമുറയിലെ ചലച്ചിത്ര നിർമാതാക്കളെ വിദ്യാഭ്യാസം, പ്രാതിനിധ്യം, അംഗീകാരം എന്നിവയിലൂടെ പിന്തുണ നൽകി ശാക്തീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഫിലിം സ്ക്കൂളുകൾ നാമനിർദ്ദേശം നൽകുന്ന വിദ്യാർത്ഥികൾക്ക് സ്ക്രീൻ അക്കാദമി ബിരുദാനന്തര ബിരുദ ഫെല്ലോഷിപ്പുകൾ നൽകും. ഇതിന്റെ വിശദാംശങ്ങൾ www.screenacademy.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് തുടക്കം കുറിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ക്രീൻ അക്കാദമിയെ കുറിച്ച് അറിയുന്നത് തനിക്ക് ആവേശം പകരുന്നതായി മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഇത് ആരംഭിക്കുന്ന സമയവും സ്ഥലവും ഏറെ പ്രധാനപ്പെട്ടതാണെന്നും ചലച്ചിത്ര വ്യവസായം മുംബൈയുമായി വേർപിരിക്കാനാവാത്ത വിധത്തിൽ ബന്ധപ്പെട്ടു കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിനോദ, സാംസ്ക്കാരിക മേഖലയിലെ മികവുകളെ സ്ഥാപനവത്ക്കരിക്കുന്ന കാര്യത്തിലെ ശക്തമായ ചുവടുവെപ്പാണ് സ്ക്രീൻ അക്കാദമിയെന്ന് ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്ക പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.