- Trending Now:
ന്യൂഡൽഹി: രാജ്യത്തെ ഖനന-ധാതു മേഖലയിലെ ഏറ്റവും വലിയ സമ്മേളന-പ്രദർശനമായ ഇന്ത്യ മൈനിങ് വീക്ക് 2026 നവംബർ 15 മുതൽ 17 വരെ ന്യൂഡൽഹിയിലെ യശോഭൂമി കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് കേന്ദ്ര കൽക്കരി-ഖനി മന്ത്രി ജി. കിഷൻ റെഡ്ഡി പ്രഖ്യാപിച്ചു. 'ശക്തമായ വിഭവങ്ങൾ, സ്മാർട്ട് മൈനിങ്, സുസ്ഥിര നാളെ' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
50-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, 500-ലധികം പ്രദർശകർ, 200-ലധികം വിദഗ്ധർ, 300-ലധികം ഖനന-ധാതു കമ്പനികൾ എന്നിവരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഖനനരംഗത്തെ നിക്ഷേപം, സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ, സുസ്ഥിര ഖനനം, സുരക്ഷ, ഓട്ടോമേഷൻ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. ചടങ്ങിൽ കൽക്കരി എക്സ്ചേഞ്ചുകളുടെ രജിസ്ട്രേഷനുള്ള ഓൺലൈൻ പോർട്ടലും നിർണായക-തന്ത്രപ്രധാന ധാതു ബ്ലോക്കുകളുടെ എട്ടാംഘട്ട ലേലവും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു.
ഇന്ത്യ മൈനിംഗ് വീക്ക് 2026 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.