Sections

ഇൻക്രെഡ് ഹോൾഡിംഗ്‌സ് ലിമിറ്റഡ് ഐപിഒയ്ക്ക്

Friday, May 08, 2026
Reported By Admin
InCred Holdings Files Updated DRHP for IPO

കൊച്ചി: ഇൻക്രെഡ് ഹോൾഡിംഗ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ പ്രാരംഭ രേഖകൾ (യുഡിആർഎച്ച്പി-1) സമർപ്പിച്ചു.

രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എൻബിഎഫ്സിയായി അംഗീകരിക്കപ്പെട്ട മെറ്റീരിയൽ സബ്സിഡിയറിയായ ഇൻക്രെഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിലൂടെ പ്രവർത്തിക്കുന്ന കമ്പനി 1250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 99,020,833 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഇൻക്രെഡ് ഫിനാൻസിൽ നിക്ഷേപിച്ച് മൂലധന അടിത്തറ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

ഐഐഎഫ്എൽ കാപ്പിറ്റൽ സർവീസസ് ലിമിറ്റഡ്, ഇൻക്രെഡ് കാപ്പിറ്റൽ വെൽത്ത് പോർട്ട്ഫോളിയോ മാനേജേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ കമ്പനി ലിമിറ്റഡ്, നോമുറ ഫിനാൻഷ്യൽ അഡൈ്വസറി ആൻഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, യുബിഎസ് സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.