Sections

ഇന്ത്യയില്‍ കുടിവെള്ളത്തില്‍ പോലും വിഷം; സര്‍ക്കാരിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത് |people drink contaminated water

Wednesday, Aug 03, 2022
Reported By admin
india

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ജലത്തില്‍ ആഴ്‌സെനിക്, ഇരുമ്പ്,ഈയം, കാഡ്മിയം,ക്രോമിയം , യുറേനിയം എന്നിവയുടെ അളവ് നിശ്ചിതയളവില്‍ കവിയുന്നത് ആരോഗ്യത്തെ നേരിട്ട് ബാധിക്കാം.

 

ഇന്ത്യയിലെ 80 ശതമാനത്തിലേറെ ജനങ്ങള്‍ കുടിക്കുന്നത് വിഷാംശം കലര്‍ന്ന ജലമാണെന്ന് റിപ്പോര്‍ട്ട്.ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും മാരക രോഗങ്ങളുമുണ്ടാക്കുന്ന വിഷലോഹങ്ങള്‍ കലര്‍ന്ന വെള്ളം ആണ് ജനങ്ങളില്‍ ഭൂരിഭാഗത്തിനും ലഭിക്കുന്നത്.നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് വിഷജലം കൂടുതല്‍ ഉപയോഗിക്കുന്നത് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജലശക്തി മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 80 ശതമാനത്തിലധികം ജനങ്ങളുടെ കുടിവെള്ള സ്രോതസ്സ് ഭൂഗര്‍ഭ ജലമാണ്.ഈ ജലത്തില്‍ അപകടകരമായ ലോഹങ്ങളുടെ അളവ് നിശ്ചിത നിലവരാത്തെക്കാള്‍ കൂടുതലാണെങ്കില്‍ അത് വിഷമായി മാറും.കേന്ദ്രസര്‍ക്കാരില്‍ നിന്നു വരുന്ന വിവരങ്ങള്‍ അനുസരിച്ച് രാജ്യത്തെ 671 മേഖലകളില്‍ ഫ്‌ളൂറൈഡും 814ല്‍ ആഴ്‌സെനിക്കും 14,079ല്‍ ഇരുമ്പും 9930ല്‍ ലവണാംശവും 571ല്‍ നൈട്രേറ്റും 111 മേഖലകളില്‍ ഘനലോഹവും കൂടുതലാണ്.

ജനസംഖ്യയുടെ മുക്കാല്‍ ഭാഗത്തോളമുള്ള ഗ്രാമപ്രദേശങ്ങളിലാണെന്നിരിക്കെ ഇവിടുത്തെ പ്രധാന കുടിവെള്ള സ്രോതസ്സുകള്‍ ഹാന്‍ഡ് പമ്പുകള്‍, കിണറുകള്‍,കുളങ്ങള്‍, നദികള്‍ എന്നിവയില്‍ നിന്ന് വരുന്ന വിഷജലത്തിന്റെ അപകടം നഗരവാസികളെ പോലെ ഗ്രാമവാസികള്‍ക്ക് ഒഴിവാക്കാനോ വെള്ളം ശുദ്ധീകരിക്കാനോ സാധിക്കുന്നില്ല.നിര്‍ബന്ധിതരായി ഈ വെള്ളം കുടിക്കേണ്ടി വരുന്നു.രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ജലത്തില്‍ ആഴ്‌സെനിക്, ഇരുമ്പ്,ഈയം, കാഡ്മിയം,ക്രോമിയം , യുറേനിയം എന്നിവയുടെ അളവ് നിശ്ചിതയളവില്‍ കവിയുന്നത് ആരോഗ്യത്തെ നേരിട്ട് ബാധിക്കാം.

25 സംസ്ഥാനങ്ങളില്‍ 209 ജില്ലകളില്‍ ഭൂഗര്‍ഭജലത്തില്‍ ആഴ്‌സെനിക്കിന്റെ അളവ് ലിറ്ററിന് 0.01 മില്ലി ഗ്രാമില്‍ കൂടുതലാണ്.29 സംസ്ഥാനങ്ങളിലെ 491 ജില്ലകളില്‍ ഇരുമ്പ് ഒരു മില്ലിഗ്രാമില്‍ കൂടുതലാണ്.11 സംസ്ഥാനങ്ങളിലെ 29 ജില്ലകളില്‍ കാഡ്മിയം 0.03 മില്ലിഗ്രാമിലധികവും 16 സംസ്ഥാനങ്ങളിലെ 62 ജില്ലകളില്‍ ക്രോമിയം 0.05 മില്ലിഗ്രാമിലേറെയും 18 സംസ്ഥാനങ്ങളിലെ 152 ജില്ലകളില്‍ യുറേനിയം 0.03 മില്ലിഗ്രാമില്‍ കൂടുതലുമാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.