Sections

അനേകം പ്രയോജനങ്ങളുള്ള ഇവയുടെ കൃഷി ഒരിക്കലും നഷ്ടമാകില്ല

Saturday, Feb 26, 2022
Reported By Admin
aloevera

ഇത് സ്വര്‍ഗത്തിലെ മുത്തെന്നാണ് അറിയപ്പെടുന്നത്. വാണിജ്യാടിസ്ഥാന കൃഷിയിലൂടെ ലക്ഷങ്ങള്‍ കൊയ്യാം

 

സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കുന്നതിനും രോഗപ്രതിരോധ മരുന്നുകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സസ്യമാണ് കറ്റാര്‍വാഴ. ഇത് സ്വര്‍ഗത്തിലെ മുത്തെന്നാണ് അറിയപ്പെടുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്ന കറ്റാര്‍വാഴ കൃഷിയിലൂടെ ലക്ഷങ്ങള്‍ കൊയ്യാം. കറ്റാര്‍വാഴ കര്‍ഷകരെ തേടി വന്‍കിട മരുന്നു കമ്പനികള്‍ അലയുകയാണ്.

സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കു പ്രിയമേറിയതോടെ കറ്റാര്‍വാഴയ്ക്കും അതിന്റെ വ്യാവസായിക വിപണനത്തിനും സാധ്യതയേറി. കേരളത്തിലെ കാലാവസ്ഥ കറ്റാര്‍വാഴ  കൃഷിക്ക് അനുയോജ്യമാണ്. മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുള്ള ക്രീം, ചര്‍മത്തിന്റെ  സ്വാഭാവിക സൗന്ദര്യം കൂട്ടാനുള്ള സ്‌കിന്‍ ടോണിക്, സണ്‍ സ്‌ക്രീന്‍ ലോഷന്‍ എന്നിവ നിര്‍മ്മിക്കാന്‍ കറ്റാര്‍വാഴയുടെ കുഴമ്പ് ഉപയോഗിക്കാറുണ്ട്. വിദേശ രാജ്യങ്ങളില്‍ കറ്റാര്‍വാഴ കുഴമ്പിനു വന്‍ വിപണിയാണുള്ളത്. .

മാംസളമായ ഇലകളാണ് ഇതിന്റെ സവിശേഷത. ഒന്നരയടി പൊക്കത്തില്‍ വളരുന്ന ചെടിയില്‍ 10 മുതല്‍ 20 വരെ കട്ടിയുള്ള പോളകളുണ്ടാകും. പോളകളിലുള്ള അലോയിന്‍ എന്ന വസ്തുവാണ് കറ്റാര്‍വാഴയ്ക്കു സവിശേഷഗുണം നല്‍കുന്നത്. മഞ്ഞുമൂടിയ കാലാവസ്ഥ ഒഴികെ ഏതു കാലാവസ്ഥയിലും ഏതു തരത്തിലുള്ള ഭൂമിയിലും കറ്റാര്‍വാഴ കൃഷി ചെയ്യാം. ഈര്‍പ്പസാന്നിധ്യമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയില്‍ കറ്റാര്‍വാഴ നന്നായി വളരും. പ്രത്യേക പരിചരണം ഒന്നുമാവശ്യമില്ലാത്ത ഇവ ഇടവിളയായും തനിവിളയായും കൃഷി ചെയ്യാം.

ഒരു ചെടിയില്‍നിന്ന് 10 കിലോ വിളവ് കിട്ടും. ചെടിച്ചട്ടികളില്‍ പൊട്ടിവളരുന്ന കന്നുകള്‍ 45 സെന്റിമീറ്റര്‍ അകലത്തിലൊരുക്കുന്ന വാരങ്ങളില്‍ നടണം. തെങ്ങിന്‍തോപ്പിലും റബര്‍ത്തോട്ടത്തിലും ഇടവിളയായി കറ്റാര്‍വാഴ വളര്‍ത്താം. ചാണകമാണു പ്രധാനവളമായി ഉപയോഗിക്കുന്നത്. ഇതു ഹെക്ടറിന് അഞ്ചു ടണ്‍ എന്ന തോതില്‍ പ്രയോഗിക്കണം. ആറു മാസത്തിനു ശേഷം പോളകള്‍ ചെടിയുടെ അടിഭാഗത്തുനിന്നു മുറിച്ചെടുക്കാം. ഒരു ചെടിയില്‍നിന്നു 10 കിലോഗ്രാം വരെ വിളവു ലഭിക്കും. ഒരു കിലോയ്ക്കു 450 രൂപ വരെ ലഭിക്കും. ഒരേക്കര്‍ സ്ഥലത്തുനിന്നു പ്രതിവര്‍ഷം പത്തു ടണ്‍ വിളവു ലഭിക്കും.

വാതം, പിത്തം, കഫം എന്നിവയുടെ ശമനത്തിനും പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കും ആയുര്‍വേദ മരുന്നുകളില്‍ കറ്റാര്‍വാഴ ഉപയോഗിക്കുന്നു. കറ്റാര്‍വാഴയുടെ വിപണി പ്രധാനമായും മരുന്ന് ഉല്‍പാദനവുമായി ബന്ധപ്പെട്ടാണ്. നാട്ടുമരുന്നായും ആയുര്‍വേദ ഔഷധങ്ങളുടെ കൂട്ടായും ഇവ ഉപയോഗിക്കുന്നുണ്ട്. ആയുര്‍വേദത്തിനു പുറമേ ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കുന്നതിനും കറ്റാര്‍വാഴ ഉപയോഗിക്കുന്നുണ്ട്. കറ്റാര്‍വാഴയുടെ പോളയില്‍ അടങ്ങിയിട്ടുള്ള 16 ഘടകങ്ങളാണ് മരുന്നുനിര്‍മാണത്തിനായി വേര്‍തിരിച്ച് ഉപയോഗിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.