ജീവിതത്തിന്റെ വഴിത്താരയിൽ നമ്മെ കൈപിടിച്ചു നടക്കുന്നവരാണ് സഹോദരങ്ങൾ. സഹോദരങ്ങൾ തമ്മിലുള്ള ബന്ധം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതും സ്നേഹപൂർണ്ണവുമായ ബന്ധങ്ങളിലൊന്നാണ്. രക്തബന്ധമെന്നതിലുപരി, വികാരങ്ങൾ, അനുഭവങ്ങൾ, ഓർമ്മകൾ എന്നിവ പങ്കുവെക്കുന്ന ആത്മബന്ധമാണിത്. എന്നാൽ എല്ലാ ബന്ധങ്ങളും പോലെ തന്നെ സഹോദരബന്ധവും പാലിക്കാനും വളർത്താനും ശ്രദ്ധയും ശ്രമവും ആവശ്യമാണ്.
- ആധുനിക ജീവിതം തിരക്കുള്ളതും ടെക്നോളജിയോടു ചേർന്നതുമായിരിക്കുന്നു. എന്നാൽ ഓരോ ബന്ധവും നിലനില്ക്കാൻ സമയം കണ്ടെത്തേണ്ടത് അനിവാര്യമാണ്. ചെറിയൊരു വൈകുന്നേരം കാപ്പി കൂടെ കുടിക്കുകയോ, സിനിമ ഒന്നിച്ച് കാണുകയോ, പഴയ ഓർമകൾ പങ്കുവെക്കുകയോ ചെയ്താൽ ബന്ധത്തിൽ പുതുമയും ആത്മാർത്ഥതയും ഉണ്ടാകും.
- പൊറുക്കാനും മാപ്പ് പറയാനും കഴിവുള്ളവർ മാത്രമാണ് സ്ഥിരബന്ധം നിലനിർത്താൻ കഴിയുന്നത്.ജീവിതത്തിൽ തർക്കങ്ങൾ വരാതിരിക്കാൻ കഴിയില്ല. പക്ഷേ സഹോദരങ്ങൾ തമ്മിൽ വന്ന വാക്കുതർക്കങ്ങളിൽ സഹനവും ക്ഷമയും മുൻപരിഗണന നൽകുക.
- ജീവിതത്തിൽ ഓരോരുത്തർക്കും ഉയർച്ചകളും ഇടിവുകളും ഉണ്ടാകും. സഹോദരൻ വിജയിച്ചാൽ സന്തോഷിക്കുക, പരാജയപ്പെട്ടാൽ കൈപിടിക്കുക. ഓരോ കഷ്ടസമയത്തും സഹോദരബന്ധം താങ്ങാകണം. അതാണ് ഈ ബന്ധത്തിന്റെ മഹത്വം.
- വളർന്നവനോ, കൂടുതൽ വിജയം നേടിയവനോ ആകുന്നതുകൊണ്ടോ ഒരു സഹോദരൻ മറ്റൊരാളെ താഴെയാക്കുകയോ അവഗണിക്കുകയോ ചെയ്യരുത്. ഓരോ വ്യക്തിക്കും ഓരോ വ്യക്തിത്വവുമാണ്.
- ജീവിതത്തിൽ ഓരോരുത്തർക്കും ഉയർച്ചകളും ഇടിവുകളും ഉണ്ടാകും. സഹോദരൻ വിജയിച്ചാൽ സന്തോഷിക്കുക, പരാജയപ്പെട്ടാൽ കൈപിടിക്കുക. ഓരോ കഷ്ടസമയത്തും സഹോദരബന്ധം താങ്ങാകണം. അതാണ് ഈ ബന്ധത്തിന്റെ മഹത്വം.
- നിങ്ങളുടെ കുട്ടികൾ തമ്മിൽ എക്കാലവും നിലനിൽക്കുന്ന ഒരു ആത്മബന്ധം ഉണ്ടായിരിക്കണമെങ്കിൽ ഏറ്റവുമാദ്യം നിങ്ങൾ ഈ കാര്യത്തിൽ അവർക്ക് ഒരു റോൾ മോഡൽ ആയിരിക്കണം. അതുകൊണ്ട് തന്നെ നിങ്ങൾക്ക് സഹോദര ബന്ധങ്ങൾ ഉണ്ടെങ്കിൽ അവരുമായി അടുത്ത ബന്ധം വളർത്തിയെടുക്കുക. മുതിർന്നവരുടെ പ്രവർത്തികളിൽ നിന്ന് അടുപ്പത്തിന്റെയും സ്നേഹ ബന്ധങ്ങളുടെയുമൊക്കെ യഥാർത്ഥ അർത്ഥം കുട്ടികൾ മനസ്സിലാക്കും.
- ചെറുതായിരിക്കുമ്പോൾ മുതൽ, നിങ്ങളുടെ സഹോദര ബന്ധങ്ങളിൽ ഉണ്ടായിട്ടുള്ള നല്ല അനുഭവങ്ങളും ബാല്യകാല സ്മരണകളും ഒക്കെ കുട്ടികൾക്ക് വിവരിച്ചു കൊടുക്കുക. നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധിയുടെ സമയങ്ങളിൽ ഒരു സഹോദരൻ മറ്റൊരാളെ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചുള്ള കഥകൾ അവരോട് പറയുക. സഹോദരങ്ങൾ തമ്മിൽ ഐക്യത്തോടെ തുടരേണ്ടത് എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണെന്ന് സ്വയം മനസ്സിലാക്കിയെടുൻ ഈ കാര്യങ്ങളെല്ലാം അവരെ സഹായിക്കും.
- ഒരു സഹോദരൻ മറ്റൊരാൾക്കെതിരെ പരാതികളോ ചൂഷണമോ മുന്നോട്ടുവയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കരുത്. ഇത് സഹോദരങ്ങൾക്കിടയിൽ നിഷേധാത്മകത മനോഭാവം സൃഷ്ടിക്കും. ഒരു രക്ഷകർത്താവ് എന്ന നിലയിൽ പക്ഷപാതമില്ലാത്തെ കുട്ടികൾക്കായി തുടരേണ്ടതും അത്യാവശ്യമാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

മറ്റുള്ളവരുടെ മനസിൽ ഇടം പിടിക്കാൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.