- Trending Now:
നവസംരംഭകർക്കായി ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 15 ദിവസം നീളുന്ന സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സംരംഭകർ അറിഞ്ഞിരിക്കേണ്ട വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ലൈസൻസുകൾ, സേവനങ്ങൾ, ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, ആനുകൂല്യങ്ങൾ, പ്രൊജക്ടുകൾ തെരഞ്ഞെടുക്കൽ, മാർക്കറ്റിംഗ്, ടാക്സ്, അക്കൗണ്ടിംഗ് തുടങ്ങിയ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിലോ അതത് താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 16. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 0477 2241272.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.