- Trending Now:
കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ലളിതവും നികുതി കാര്യക്ഷമവുമായ ലെഗസി പ്ലാനിംഗ് സോല്യൂഷൻ നൽകുന്ന 'ഐസിഐസിഐ പ്രു വെൽത്ത് ഫോറവർ' അവതരിപ്പിച്ചു. പ്രിയപ്പെട്ടവർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഉപഭോക്താവിന് 99 വയസ്സ് തികയുന്നത് വരെ ഇൻഷുറൻസ് പരിരക്ഷാ തുക ഓരോ മാസവും വർദ്ധിച്ചു കൊണ്ടിരിക്കും. ആകസ്മിക മരണം സംഭവിക്കുകയാണെങ്കിൽ നികുതി രഹിതമായ മുഴുവൻ ഇൻഷുറൻസ് തുകയും ഗുണഭോക്താക്കൾക്ക് ലഭിക്കും. ഉപഭോക്താക്കൾക്ക് ലളിതവും ലെഗസി പ്ലാനിംഗ് സോല്യൂഷൻ നൽകുന്നതിനായി പ്രത്യേകമായി തയ്യാറാക്കിയതാണ് 'ഐസിഐസിഐ പ്രു വെൽത്ത് ഫോറെവർ'. പോളിസി കാലയളവ് വരെ ഉപഭോക്താവ് ജീവിച്ചിരിക്കുകയാണെങ്കിൽ, അടച്ച മുഴുവൻ പ്രീമിയം തുകയും തിരികെ നൽകുന്നതാണ്.
55 വയസ്സുള്ള സംരംഭകൻ ഈ പദ്ധതിയിൽ ഏഴ് വർഷത്തേക്ക് പ്രതിവർഷം 30 ലക്ഷം രൂപ വീതം നിക്ഷേപിക്കുകയാണെങ്കിൽ, 1.5 കോടി രൂപയിൽ ആരംഭിച്ച് തുടർച്ചയായി വർധിക്കുന്ന ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പോളിസി ഉടമ 85-ാം വയസ്സിൽ മരിക്കുകയാണെങ്കിൽ നികുതിയില്ലാതെ ആനുകൂല്യമായി നോമിനിയ്ക്ക് 10 കോടി രൂപ ലഭിക്കും. ഇത് സംരംഭകൻറെ ലെഗസി സംരക്ഷിക്കാനും കുടുംബത്തിന് സാമ്പത്തിക തുടർച്ച ഉറപ്പാക്കാനും സഹായിക്കും.
രാജ്യത്ത് വരുമാനവും ആയുർദൈർഘ്യവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ലെഗസി പ്ലാനിംഗിൻറെ പ്രാധാന്യം വ്യക്തികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങി. ഉപഭോക്താക്കളുടെ ലെഗസി പ്ലാനിംഗ് പ്രക്രിയ ലളിതമാക്കാൻ സഹായിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത 'ഐസിഐസിഐ പ്രു വെൽത്ത് ഫോറെവർ' അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻറെ ചീഫ് പ്രോഡക്ട് ഓഫീസറായ വികാസ് ഗുപ്ത പറഞ്ഞു.
ഈ പദ്ധതിയിലൂടെ ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ 99 വയസ്സുവരെ തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കും. ഉപഭോക്താവിന് ആകസ്മിക മരണം സംഭവിക്കുകയാണെങ്കിൽ ഈ പരിരക്ഷാ തുക നികുതി രഹിത ആനുകൂല്യമായി ലഭിക്കും. ഇതുവഴി അടുത്ത തലമുറയ്ക്ക് തടസ്സമില്ലാതെ സമ്പത്ത് കൈമാറാനും അവർക്കു സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും സാധിക്കും. കൂടാതെ സൗജന്യ ഹെൽത്ത് ചെക്ക്-അപ്പ് സൗകര്യം വിനിയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാനും സംരക്ഷിക്കാനും സഹായിക്കുന്നു.
2026 സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ 99.3 ശതമാനവുമായി ഇൻഡസ്ട്രിയിലെ തന്നെ മികച്ച ക്ലെയിം സെറ്റിൽമെൻറ് അനുപാതം കമ്പനിക്കുണ്ട്. പരിശോധന ആവശ്യമില്ലാത്ത ക്ലെയിമുകൾ തീർപ്പാക്കാനുള്ള ശരാശരി സമയം 1.1 ദിവസമാണ്. അത്യാവശ്യ സമയങ്ങളിൽ വേഗത്തിലും തടസ്സമില്ലാതെയും ക്ലെയിം തുക ലഭ്യമാക്കാൻ സഹായിക്കുന്ന ലളിതവത്കരിച്ച പ്രക്രിയകയാണ് ഐസിഐസിഐ പ്രുഡൻഷ്യനിലുള്ളതെന്ന് വികാസ് ഗുപ്ത കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.