Sections

4.15 കോടി അധിക പാൽവില പ്രഖ്യാപിച്ച് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ

Friday, Jan 02, 2026
Reported By Admin
Milma to Give ₹4.15 Crore New Year Bonus to Dairy Farmers

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിലെ ക്ഷീരകർഷകർക്കും അംഗസംഘങ്ങൾക്കും പുതുവത്സര സമ്മാനമായി 4.15 കോടി രൂപ അധിക പാൽവിലയായി നൽകുന്നതിന് മേഖല യൂണിയൻ ഭരണസമിതി തീരുമാനിച്ചതായി ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു.

തിരുവനന്തപുരം മേഖലാ യൂണിയനിലെ അംഗസംഘങ്ങൾ 2025 ഒക്ടോബറിൽ നൽകിയ പാലളവിന് ആനുപാതികമായി ലിറ്റർ ഒന്നിന് അഞ്ച് രൂപ വീതമാണ് അധിക പാൽവിലയായി നൽകുന്നത്. ഇതിൽ മൂന്ന് രൂപ കർഷകർക്കും ഒരു രൂപ ബന്ധപ്പെട്ട അംഗസംഘത്തിനും ലഭിക്കും. ഒരു രൂപ വീതം മേഖലാ യൂണിയനിൽ സംഘത്തിൻറെ അധിക ഓഹരിനിക്ഷേപമായി സ്വീകരിക്കുന്നതാണെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

അർഹമായ തുക 2025 ഡിസംബർ മാസത്തെ മൂന്നാമത്തെ പാൽവില ബില്ലിനോടൊപ്പം സംഘങ്ങൾക്ക് നൽകും. കാലിത്തീറ്റ ചാക്കൊന്നിന് ഇതുവരെ നൽകി വന്നിരുന്ന 100 രൂപ സബ്സിഡി 2026 ജനുവരിയിലും തുടരുന്നതാണെന്നും ചെയർമാൻ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ ക്ഷീരകർഷർക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.