- Trending Now:
കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷൂറൻസ് നൂറു ശതമാനം വരെ ഓഹരി അനുബന്ധ നിക്ഷേപം തെരഞ്ഞെടുക്കാനാവുന്ന വിപണിബന്ധിത റിട്ടയർമെൻറ് സമ്പാദ്യ പദ്ധതിയായ 'ഐസിഐസിഐ പ്രു സിഗ്നേചർ പെൻഷൻ' അവതരിപ്പിച്ചു. ആകെയുള്ള സമ്പാദ്യത്തിൻറെ 60 ശതമാനം വരെ നികുതിയില്ലാതെ പിൻവലിക്കാൻ സാധ്യമാകുന്നതും ലിക്വിഡിറ്റി ആവശ്യങ്ങൾ നിറവേറ്റാൻ ഭാഗിക പിൻവലിക്കൽ സാധിക്കുന്നതുമാണ് പദ്ധതി. പെൻഷൻ ഇന്ത്യ ഗ്രോത്ത് ഫണ്ട്, പെൻഷൻ ബാലൻസ്ഡ് ഫണ്ട് എന്നീ രണ്ടു പദ്ധതികളാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളത്.
ഇന്ത്യയുടെ വിജയഗാഥയിൽ പങ്കാളികളാകാനും തങ്ങളുടെ റിട്ടയർമെൻറ് സമ്പാദ്യം വളർത്തിയെടുക്കാനും ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഈ പദ്ധതിയെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷൂറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ അമിത് പാൽട്ട പറഞ്ഞു. തങ്ങളുടെ നേട്ടം പരമാവധിയാക്കാനാവുന്ന വിധത്തിൽ ഓഹരി, കടപത്ര മേഖലകളിലേക്ക് പരിധിയില്ലാതെ സൗജന്യമായി മാറാനും പദ്ധതിയിൽ സൗകര്യമുണ്ട്. നേരത്തെ റിട്ടയർ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നൽകുന്ന വിധത്തിൽ വരുമാനം ലഭിച്ചു തുടങ്ങുന്ന ദിവസം നേരത്തെയാക്കാനും വൈകിപ്പിക്കാനും ഇതിൽ സൗകര്യമുണ്ട്.
എൻസിഡികളുടെ പുതിയ സീരീസ് പ്രഖ്യാപിച്ച് മുത്തൂറ്റ് ഫിൻകോർപ്പ്;സമാഹരണ ലക്ഷ്യം 350 കോടി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.