- Trending Now:
കൊച്ചി: ഐസിഐസിഐ ബാങ്കിൻറെ പുതിയ ശാഖ തമ്മനത്ത് ഉമാ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്കിൻറെ നഗരത്തിലെ 39-ാമത് ശാഖയാണിത്. വൈലോപ്പിള്ളി റോഡിലെ കുത്തപ്പാടിയിലെ ഗ്രീനെസ്റ്റ് ബിൽഡിംഗിലാണ് പുതിയ ശാഖ. 24 മണിക്കൂറും പ്രവർത്തിക്കുന്ന എടിഎം-ക്യാഷ് റീസൈക്ലർ മെഷീനും (സിആർഎം) ശാഖയോട് അനുബന്ധിച്ചുണ്ട്. 200 ശാഖകളുടേയും 370 എടിഎമ്മുകളുടേയും വിപുലമായ ശൃംഖലയാണ് ബാങ്കിനു കേരളത്തിലുള്ളത്.
അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, വായ്പകൾ, സേവിംഗ്സ് & കറൻറ് അക്കൗണ്ടുകൾ, ട്രെയ്ഡ്, ഫോറെക്സ് സേവനങ്ങൾ, സ്ഥിര, റിക്കറിങ് നിക്ഷേപ സൗകര്യങ്ങൾ, ബിസിനസ്സ്, ഭവന, വാഹന, സ്വർണ, വ്യക്തിഗത വായ്പകൾ, കാർഡ് സേവനങ്ങൾ, എൻആർഐ ഇടപാടുകൾ എന്നിവയടക്കം സമഗ്രമായ ബാങ്കിങ് സേവനം ബ്രാഞ്ചിൽ ലഭ്യമാണ്. ഇടപാടുകാർക്ക് ലോക്കർ സൗകര്യവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ 9.30 മുതൽ 3.00 വരെയും മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളിലും ഇടപാടുകാർക്ക് ബാങ്ക് സേവനങ്ങൾ ലഭ്യമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.