Sections

തിടുക്കം കൂട്ടാതെ നിരന്തര പരിശീലനംകൊണ്ട് ജീവിത നിലവാരം എങ്ങനെ ഉയർത്താം

Sunday, Oct 15, 2023
Reported By Soumya
Life Success

എല്ലാ കാര്യങ്ങളിലും വേഗത വലിയ ഒരു കാര്യമായി മാറിക്കൊണ്ടിരിക്കുന്നു. യാത്രയുടെ കാര്യമാണെങ്കിലും ലോകത്തിലെ മാറ്റങ്ങളുടെ കാര്യമാണെങ്കിലും പുരോഗതിയുടെ കാര്യത്തിലും മാറ്റങ്ങൾ വളരെ വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിപരമായ വേഗത ഒരു പരിധിയിൽ നിന്നും വെപ്രാളത്തോടു കൂടി അല്ലെങ്കിൽ തിടുക്കത്തോട് കൂടി ചെയ്യുന്ന കാര്യങ്ങൾ വേഗതയുമായി ഒരു ബന്ധമില്ല. ജീവിതത്തിൽ എല്ലാ കാര്യങ്ങളും വളരെ വേഗത്തിൽ സംഭവിക്കില്ല എന്നതുമാണ് വാസ്തവം. ഉദാഹരണമായി ഒന്നാം ക്ലാസുകാരന് പത്താം ക്ലാസുകാരന്റെ അറിവോ, ശാരീരിക ക്ഷമതയോ ലഭിക്കില്ല. അതിന് ഒന്നാം ക്ലാസ് കാരൻ 10 വർഷക്കാലം കാത്തിരിക്കണം. ഇതുപോലെ പലതും പ്രകൃതിയിൽ വേഗത്തിൽ സംഭവിക്കില്ല. അതിനാൽ വെപ്രാളം ഒഴിവാക്കി കാത്തിരിക്കുവാനുള്ള മനസ്സുണ്ടാകണം. ഏത് കാര്യത്തിലാണ് തിടുക്കം ഒഴിവാക്കേണ്ടത് എന്ന് പലപ്പോഴും നിങ്ങൾക്ക് അറിയില്ല. എല്ലാത്തിലും തിടുക്കം കാണിക്കുന്നവർക്ക് ജീവിത വിജയം കൈവരിക്കാൻ കഴിയില്ല. ഇങ്ങനെ തിടുക്കം കാണിക്കാതെ നിരന്തരം പരിശീലനം കൊണ്ട് മികച്ച വേഗത പിന്നീട് കൈവരിക്കാൻ സാധിക്കും. തിടുക്കമില്ലാതെ ഒരാൾക്ക് ജീവിത നിലവാരം എങ്ങനെ ഉയർത്താൻ കഴിയും എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • പലപ്പോഴും നിങ്ങൾ വേഗത്തിലും, വെപ്രാളത്തിലും ചെയ്യുന്ന കാര്യങ്ങളൊക്കെ പരാജയത്തിലേക്ക് പോകാറാണ് പതിവ്. ഒരു കാര്യം വെപ്രാളത്തിൽ അല്ലെങ്കിൽ തിടുക്കത്തിൽ ചെയ്യുമ്പോൾ ആ കാര്യത്തിലെ എല്ലാ വശങ്ങളും ശ്രദ്ധിക്കാൻ സാധിക്കില്ല. എത്രയും പെട്ടെന്ന് ചെയ്തു തീർക്കുമ്പോൾ അതിന്റെ അന്തസത്ത മുഴുവനായി മനസ്സിലാക്കാൻ സാധിക്കില്ല. ഇത് പലപ്പോഴും തെറ്റുകൾ സംഭവിക്കാൻ ഇടയാക്കാം. ഉദാഹരണമായി ഡ്രൈവിംഗ് ചെയ്യുമ്പോൾ അമിതമായ വേഗത അപകടങ്ങളിലേക്ക് എത്തിക്കാൻ ഇടയാക്കും. നമുക്കത് കണ്ട്രോൾ ചെയ്യാനുള്ള കഴിവ് ഉണ്ടാകില്ല. ഇങ്ങനെ ജീവിതത്തിലെ പല കാര്യങ്ങളും തിരക്കു കാണിച്ചു കഴിഞ്ഞാൽ ഈ തരത്തിലുള്ള തെറ്റുകൾ സംഭവിക്കാം.
  • തിടുക്കം കൂടിയ ആൾക്കാരെയാണ് പറ്റിക്കാൻ എളുപ്പം. വിപണന രംഗത്ത് നോക്കിയാൽ ഇത് വളരെ കൂടുതലാണ്. ഉദാഹരണമായി ചില കമ്പനികൾ ഓഫർ ഇടാറുണ്ട് നാളെ വരെ മാത്രമാണ് എന്ന്. ഇത് കണ്ടാൽ സ്വാഭാവികമായും പലരും അതു ഉടനെ വാങ്ങാൻ സാധ്യതയുണ്ട്. പിന്നീട് ഇതിനേക്കാൾ വിലകുറച്ച് അതെ വസ്തുക്കൾ മാർക്കറ്റിൽ ലഭിക്കുകയും ചെയ്യും.
  • ഇതുപോലെ തന്നെ ചില ആളുകൾ തിടുക്കം കാണിച്ച് പറ്റിക്കപ്പെടാറുണ്ട്. ഉദാഹരണമായി ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ജാമ്യം നിക്കാൻ പറയുക അതിനുവേണ്ടി തിടുക്കത്തോട് ചോദിക്കുകയും ഒന്നും ചിന്തിക്കാതെ അവർക്ക് വേണ്ടി ജാമ്യം നിൽക്കുകയും പിന്നീട് അവര് വഞ്ചിക്കപ്പെടുന്ന ഉദാഹരണങ്ങൾ ധാരാളമുണ്ട്.
  • ചില ആളുകൾ വളരെ തിരക്കുകൂട്ടി സംസാരിക്കാറുണ്ട്. മറ്റുള്ളവർ പറയുന്നത് കേൾക്കാനുള്ള മനസ്സില്ലാതെ അവരുടെ ആശയങ്ങൾ വളരെ വേഗത്തിൽ പറഞ്ഞുകൊണ്ടിരിക്കും. ഇങ്ങനെ സംസാരിക്കുന്ന ഒരാൾക്ക് ഈ ലോകത്ത് യാതൊരുവിധ സപ്പോർട്ടും കിട്ടാൻ സാധ്യതയില്ല. നിങ്ങളുടെ ആശയവിനിമയും പൂർത്തീകരിക്കണമെങ്കിൽ മറ്റുള്ളവർ പറയുന്നത് കൂടി എന്താണെന്ന് വ്യക്തമായി കേൾക്കണം ഇല്ലാതെ ഒരു ആശയം വിനിമയം പൂർത്തീകരിക്കാൻ സാധ്യമല്ല.
  • നിരന്തരം പരിശീലനം കൊണ്ടാണ് ഒരാൾക്ക് വേഗത കൈവരുന്നത് തിടുക്കം കാട്ടിയിട്ടല്ല. ഉദാഹരണമായി ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് അത് വളരെ പെട്ടെന്ന് പഠിക്കാൻ കഴിയില്ല. ഒരേസമയത്ത് പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ഒന്നാണ് ഡ്രൈവിംഗ്. അതിന് സ്വാഭാവികമായ ശ്രദ്ധയും ക്ഷമയും പരിശീലനം കൊണ്ടു മാത്രമേ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.
  • പല ജീവിതകാര്യങ്ങളിലും പതുക്കെ പരിശീലിച്ച്, ശ്രദ്ധിച്ചു മുന്നേറുന്ന ഒരാൾക്ക് പിന്നീട് നിരന്തര പരിശീലനം കൊണ്ട് മികച്ച തരത്തിൽ വേഗത്തിൽ കൈകാര്യം ചെയ്യാനുള്ള കഴിവ് ലഭിക്കും.
  • തിടുക്കം കുറഞ്ഞ ഒരാൾക്ക് തന്റെ കഴിവും കഴിവുകേടുകളും തിരിച്ചറിഞ്ഞ് ഇത് എങ്ങനെ തിരുത്തി മുന്നോട്ട് പോകാമെന്ന് മനസ്സിലാക്കുന്നതിനും സാധിക്കും. അത് മനസ്സിലാക്കിക്കൊണ്ട് അവനെ പ്രവർത്തിയിലേക്ക് കൊണ്ടുവരാൻ വളരെ എളുപ്പമാണ്.

ഇങ്ങനെ ഒരാളുടെ ജീവിതത്തിൽ അയാളുടെ വേഗത ആരാണോ നിയന്ത്രിക്കുന്നത് അങ്ങനെയുള്ള ഒരാൾക്ക് അവരുടെ ജീവിതവും നിയന്ത്രിക്കാൻ സാധിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.