Sections

സെൽഫ് ഇമേജ് എങ്ങനെ വർധിപ്പിക്കാം?

Friday, Jun 23, 2023
Reported By Admin
Self Image


സെൽഫ് ഇമേജ് വർധിപ്പിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • നമ്മുടെ കഴിവും വീക്നെസും തിരിച്ചറിയണം. ഇതിനൊരു ടെക്നിക് ഉണ്ട്. നമ്മൾ ദിവസവും രാവിലെ കുറച്ച് സമയം റിലാക്സ് ആയി ഇരുന്നുകൊണ്ട്, ആ സമയത്ത് ഒരു വെള്ള പേപ്പർ എടുത്ത് തന്റെ കഴിവുകൾ എന്തൊക്കെയാണെന്ന് പേപ്പറിൻറെ ഒരു സൈഡിൽ എഴുതുക. മറുഭാഗത്ത് തന്റെ വീക്നെസ് എന്തൊക്കെയാണെന്ന് എഴുതുക. രാവിലെയും രാത്രിയും ഉറങ്ങുന്നതിനു മുമ്പായി തന്റെ കഴിവുകൾ എന്തൊക്കെയാണെന്ന് ഉറക്കെ വായിക്കുക. നമ്മുടെ സെൽഫ് ഇമേജ് വർദ്ധിപ്പിക്കുന്നതിന് ഇത് ഇടവരുത്തും.നമ്മുടെ കഴിവുകൾ ദിവസവും വായിക്കുന്ന സമയത്ത് നമുക്ക് ഈ കഴിവുണ്ടെന്നും നമ്മൾ മോശക്കാരല്ലാന്നും ഒരു തോന്നൽ ഉണ്ടാകും.
  • അതുപോലെ നല്ല കഴിവിനെ നാം തന്നെ വിശകലനം ചെയ്യണം. ചിലർ വിചാരിക്കും നമുക്ക് കഴിവില്ലായെന്ന്. പക്ഷേ അങ്ങനെയല്ല മറ്റുള്ളവർക്കുള്ളതിനേക്കാളും പ്രത്യേകമായ എന്തെങ്കിലും കഴിവുകൾ നമുക്ക് ഉണ്ടായിരിക്കും. അങ്ങനെയുള്ള കഴിവുകൾ എഴുതുകയും അത് ഉറക്കെ വായിക്കുകയും ചെയ്യണം.
  • വീക്ക് പോയിന്റുകൾ കണ്ടുപിടിക്കണം. തന്റെ വീക്ക് പോയിന്റ് എന്താണെന്ന്, അത് എന്തുകൊണ്ട് വന്നെന്നും, അതു മാറ്റാൻ എന്ത് ചെയ്യണം എന്നും വ്യക്തമായി നാം എഴുതണം. ഉദാഹരണം, ദേഷ്യം ഉണ്ടെങ്കിൽ അതിനു പരിഹാരം എന്താണെന്ന് നാം എഴുതണം, അത് പറഞ്ഞാൽ പോരാ നമ്മൾ അത് എഴുതണം. ഒരു നിമിഷം നിശബ്ദമായിരുന്ന് ആലോചിച്ചാൽ നമുക്ക് ഉറപ്പായും അതിന്റെ പരിഹാരം കിട്ടും. പ്രത്യക്ഷത്തിൽ നമുക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എന്ന ചിന്ത ഉണ്ടാകും. മടി മാറി നമ്മൾ സെൽഫ് ഇമേജ് വർദ്ധിപ്പിക്കാൻ ഇതൊക്കെ ചെയ്യണം. ഒരുപാട് നെഗറ്റീവ് ക്വാളിറ്റിസാണ് ഉള്ളതെങ്കിൽ അല്ലെങ്കിൽ നല്ല ക്വാളിറ്റികൾ ഒന്നുമില്ല എങ്കിൽ നമുക്ക് എങ്ങനെ പോസിറ്റീവ് ക്വാളിറ്റിയുണ്ടാക്കാം എന്നതിനെ കുറിച്ചുള്ള വഴികൾ ചിന്തിക്കണം.
  • ഭയമുണ്ടെങ്കിൽ അതു മാറ്റണം. ഭയം മാറ്റാൻ നാം എന്തൊക്കെ ചെയ്യണം എന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരുപാട് വീഡിയോസ് ഉണ്ട് അവ കാണാം. അല്ലെങ്കിൽ അതിനുതകുന്ന പുസ്തകങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ് അതിനുവേണ്ടി നമ്മൾ പരിശ്രമിക്കണം.
  • ഉറങ്ങുന്നതിന് തൊട്ടു മുമ്പായി നമുക്കുള്ള നല്ല ഗുണങ്ങൾ, അല്ലെങ്കിൽ നമുക്കുണ്ടായ നല്ല അനുഭവങ്ങൾ അതിന് ഗ്രാറ്റിറ്റിയൂഡ് പറയണം. ഏതു വ്യക്തിക്കും ഒരു ദിവസം ഏതെങ്കിലും ഒരു നല്ല കാര്യം ഉണ്ടായിക്കാണും, ആ നല്ല കാര്യത്തെക്കുറിച്ച് വ്യക്തമായി എഴുതുകയും അതിന് ഗ്രറ്റിറ്റിയൂഡ് പറയുകയും ചെയ്യണം. ഇത് നമ്മുടെ സെൽഫ് ഇമേജ് വളർത്താൻ സഹായിക്കും. മോശമായ കാര്യങ്ങളാണ് നടന്നതെങ്കിൽ അത് ഇനി ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് എഴുതണം. ഇങ്ങനെ എഴുതുമ്പോൾ ഇത് ഇനി ആവർത്തിക്കാനുള്ള സാധ്യത കുറയും.
  • ഷോർട്ട് ടൈം ഗോളും ലോങ്ങ് ടൈം ഗോളും എഴുതണം. ലക്ഷ്യമില്ലാത്ത ആരും തന്നെ ഉണ്ടാകാൻ സാധ്യതയില്ല. അത് എഴുതി തയ്യാറാക്കുക താൻ ഇന്ന് സ്വീകരിക്കേണ്ട കാര്യം എന്താണെന്ന് അല്ലെങ്കിൽ ലോങ്ങ് ടൈം സ്വീകരിക്കേണ്ട കാര്യം എന്താണെന്ന് വ്യക്തതയുണ്ടാകണം. ഉദാഹരണം ഒരു വിദ്യാർത്ഥി ഐഎഎസ് ആകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതൊരു ലോങ്ങ് ടൈം ഗോളാണ്. ഒരു ഐഎഎസ് കാരനിലേക്ക് എത്തണമെങ്കിൽ അതിന് പല കടമ്പകളും കടക്കേണ്ടതുണ്ട്. അതിന്റെ തയ്യാറെടുപ്പുകൾ എന്തൊക്കെയാണെന്ന് നമ്മൾ ശ്രദ്ധിക്കുകയും തയ്യാറാവുകയും ചെയ്യണം.
  • പുഞ്ചിരിയോട് കൂടി സംസാരിക്കാൻ ശ്രമിക്കണം. ആൾക്കാരോട് പെരുമാറുമ്പോൾ തന്നെ പുഞ്ചിരിയോടുകൂടി സംസാരിക്കാൻ ശ്രമിക്കണം. നമ്മുടെ വീട്ടിൽ നിന്ന് തന്നെ ഇത് ആരംഭിക്കണം. നമ്മുടെ സെൽഫ് ഇമേജ് വർധിപ്പിക്കാൻ ഇത് സഹായിക്കും.
  • മറ്റുള്ളവരിൽ നിന്ന് പോസിറ്റീവ് ആർജ്ജിക്കുവാനും നെഗറ്റീവ് തള്ളിക്കളയാനുമുള്ള കഴിവ് നമ്മൾക്കുണ്ടാവണം. നമ്മൾ പലരും മറ്റുള്ളവരുടെ നെഗറ്റീവാണ് അന്വേഷിക്കുന്നത്. പക്ഷേ അങ്ങനെയല്ല നമ്മൾ ഒരാളുടെ പോസിറ്റീവാണ് കണ്ടുപിടിക്കേണ്ടത്. ഒരുപക്ഷേ അയാൾ നെഗറ്റീവ് മാത്രമുള്ള ആളാണെങ്കിൽ അവരിൽ നിന്നും മാറി നിൽക്കാനും ശ്രദ്ധിക്കണം.
  • ബോഡി ലാംഗ്വേജ് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. നമ്മൾ ഒരാളോട് സംസാരിക്കുമ്പോൾ കയ്യിലെ നഖം കടിച്ച്, മുഖം കുനിച്ച്, എതിർദിശയിൽ നിൽകുന്ന വ്യക്തിയുടെ മുഖത്ത് നോക്കാതെ, ഇങ്ങനത്തെ ചേഷ്ടകളോടുകൂടി സംസാരിക്കുന്നത് ഒഴുവാക്കുക. നമ്മൾ തുറന്ന മനസ്സോടുകൂടി ആത്മവിശ്വാസത്തോടുകൂടി സംസാരിക്കാൻ ശ്രമിക്കണം.
  • നോ പറയേണ്ടിടത്ത് ശക്തമായി നോ പറയണം. ചിലപ്പോൾ നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ നമുക്ക് താല്പര്യമില്ലാത്ത കാര്യം ചെയ്യാൻ നമ്മളെ നിർബന്ധിക്കാറുണ്ട്. നമുക്ക് ചെയ്യാൻ പറ്റാത്ത കാര്യമാണെങ്കിൽ ശക്തമായി അവരോട് നോ പറയാനുള്ള കഴിവ് നിങ്ങൾ ഉണ്ടാക്കണം.
  • സ്റ്റേജ് ഫിയർ മാറ്റുക. ഏതു വേദിയിലും സംസാരിക്കുവാനുള്ള കഴിവ് നേടുക.
  • ചലഞ്ചുകൾ ഏറ്റെടുക്കാനുള്ള ധൈര്യം കാണിക്കുക.

ഏതൊരു കാര്യവും ആലോചിച്ചു തീരുമാനം എടുക്കുക, കോൺഫിഡന്റ് ആയി സംസാരിക്കുക, എതിർ ദിശയിൽ നിൽക്കുന്ന വ്യക്തിയുടെ കണ്ണിൽ നോക്കി സംസാരിക്കുക ഇങ്ങനെയുള്ള മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ കൊണ്ടുവന്നാൽ നമുക്ക് സെൽഫ് ഇമേജ് വർദ്ധിപ്പിക്കാൻ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.