Sections

മനസിലെ ആകുലതകളും വ്യാകുലതകളും എങ്ങനെ ഒഴിവാക്കാം?

Sunday, Dec 17, 2023
Reported By Soumya
Motivation

ആകുലതയും വ്യാകുലതയും മനുഷ്യനിൽ വ്യാപിക്കുന്ന ഏറ്റവും വലിയ വിഷമാണ്. ആകുലത എന്ന് പറയുന്നത് ഭൂരിഭാഗം മനുഷ്യർക്കുമുള്ള ഒന്നാണ്. മനസ്സിലാണ് ആകുലതയും വ്യാകുലതയും ഉണ്ടാകുന്നത്. ഇത് ഭാവിയിൽ രോഗങ്ങളിലേക്ക് വഴിതിരിക്കുന്നു. ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ മനസ്സിൽ സങ്കൽപ്പിക്കുകയും അഥായത് തനിക്ക് ഭാവിയിൽ രോഗം ഉണ്ടാകുമെന്ന്, കടം ഉണ്ടാകുമെന്നോ, ഇല്ലെങ്കിൽ മക്കൾ തന്നെ സഹായിക്കില്ല എന്നിങ്ങനെ ഭാവിയെക്കുറിച്ചുള്ള പല ചിന്തകൾ ഉണ്ടാവുകയും, അവയെക്കുറിച്ച് ഓർത്ത് വിഷമിക്കുകയും ചെയ്യുന്നതിനെയാണ് ആകുലതയെന്ന് പറയുന്നത്. ഇങ്ങനെ നിരന്തരമായി ആകുലതയെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ അത് വ്യാകുലതയായി മാറുന്നു. ഈ വ്യാകുലത പിന്നീട് നിരവധി അസുഖങ്ങൾക്കും, ടെൻഷൻ, ഭയം, ദേഷ്യം എന്നിങ്ങനെയുള്ള നെഗറ്റീവ് വികാരങ്ങൾക്ക് വഴിതെളിക്കും. ഇങ്ങനെയുള്ള ആകുലതയും വ്യാകുലതയും ഒഴിവാക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.

  • ഇന്നിൽ ജീവിക്കുക എന്നതാണ് പ്രധാനം. ഭൂതകാലം കഴിഞ്ഞതാണെന്നും,ഭാവികാലം ഇനി സംഭവിക്കുമെന്ന് ഉറപ്പില്ലാത്ത കാര്യവുമാണ്. ഭാവിയിൽ സംഭവിക്കുമെന്ന് നിങ്ങൾ കരുതുന്ന 99% കാര്യങ്ങളും സംഭവിക്കാൻ ഇടയില്ലാത്തവയാണ്. ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ആലോചിച്ച് ആകുലതപ്പെടുന്നത് നിങ്ങൾക്ക് മാനസികവും, ശാരീരികവുമായ പ്രശ്നങ്ങൾക്ക് ഇടയാക്കും ഇന്നിൽ ജീവിക്കുക.
  • ഭാവിയുടെ കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് ആകുലതയുണ്ടെങ്കിൽ അത് പരിഹരിക്കാൻ എന്ത് ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചാണ് നോക്കേണ്ടത് അല്ലാതെ ആ പ്രശ്നങ്ങളെക്കുറിച്ച് ദീർഘമായി ചിന്തിക്കുകയോ അതിനുവേണ്ടി ചിന്തിച്ചിരിക്കുകയോ അല്ല വേണ്ടത്. ഉദാഹരണമായി ഭാവിയിൽ നിങ്ങൾക്ക് കടം വരാൻ സാധ്യതയുണ്ടെങ്കിൽ അത് വരുത്താതിരിക്കാൻ ഇന്ന് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നാണ് നോക്കേണ്ടത്. അതുപോലെതന്നെ ഭാവിയിൽ നിങ്ങൾക്ക് രോഗം വരുമെന്ന് ചിന്തിക്കുകയാണെങ്കിൽ അത് വരാതിരിക്കാൻ എന്തൊക്കെ ചെയ്യണം ജീവിതശൈലിയിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തണമെന്ന് ചെയ്തു തുടങ്ങുക. പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ഇന്നേ ചെയ്തു കൊണ്ട് ഇന്നിൽ ജീവിക്കുക.
  • ആകുലത വലിയ കാര്യങ്ങളെ മാത്രമല്ല ചെറിയ കാര്യങ്ങളെയും പ്രശ്നത്തിലാക്കുന്നുണ്ട്. ഉദാഹരണമായി ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു കഴിഞ്ഞാൽ അതിന് ലൈക് കിട്ടിയില്ലെങ്കിൽ അതിനെക്കുറിച്ച് ആലോചിച്ച് അനാവശ്യമായി ദുഃഖിക്കുന്ന ഒരുപാട് പേർ ഇന്ന് നമുക്കിടയിലുണ്ട്. അനാവശ്യമായി അകുലതകൾക്ക് ഉണ്ടാക്കുന്ന ചിലരുണ്ട്. ഈ ചെറിയ കാര്യങ്ങൾക്ക് വേണ്ടി ആകുലത പെടുന്നവർ ആ സ്വഭാവമാറ്റിയില്ലെങ്കിൽ അത് വളരെ വലിയ പ്രശ്നങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾക്ക് ആകുലതപ്പെടുന്നതിന്റെ കാരണം താൻ വിചാരിക്കുന്നത് പോലെ മറ്റുള്ളവർ തന്നോട് പെരുമാറണമെന്നുള്ള ചിന്തയാണ്. അത് ഒരിക്കലും സാധ്യമല്ലാത്ത കാര്യമാണ്. ഇങ്ങനെ ചിന്തിച്ച് ജീവിക്കുന്നവർ മടയന്മാരാണ്.
  • ചില ആളുകൾ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആകുലതപ്പെടാറുണ്ട്. തന്റെ ജോലിക്ക് ഭാവിയിൽ പ്രശ്നമുണ്ടാകുമോ, ബോസ് തന്നെ പറഞ്ഞയക്കുമോ, ഇങ്ങനെ നിരവധി കാര്യങ്ങളെക്കുറിച്ച് ഓർത്ത് ആകുലതയുണ്ടാകാറുണ്ട്. ഇങ്ങനെ ആകുലതപ്പെടുന്നതിന് മുൻപ് നിങ്ങളുടെ ജോലി ഭംഗിയായി ചെയ്യുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത്.
  • നാളെ എന്ത് സംഭവിക്കും എന്ന് കരുതി അത് ആ ചിന്തയിൽ മുഴുകി ജീവിക്കുന്നതിനേക്കാൾ എങ്ങനെ അതിനു മനോഹരമായി സപ്പോർട്ട് ചെയ്തു കൊണ്ട് ജീവിക്കാം അതിനുവേണ്ടി പ്രവർത്തിക്കലാണ് ചെയ്യേണ്ടത്. ഇങ്ങനെയുള്ള സമ്മർദങ്ങൾ കഴിവതും ഒഴിവാക്കാൻശ്രെമിക്കുക.
  • ഭാവിയെക്കുറിച്ച് ആലോചിച്ച് വ്യാകുലപ്പെടുന്നതിനേക്കാൾ ഇന്ന് എങ്ങനെ മനോഹരമായി പ്രവർത്തിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുന്നതാണ് ഉത്തമം. മറ്റ് കാര്യങ്ങളിൽ വ്യാപൃതരാകുമ്പോൾ ഭാവിയെക്കുറിച്ച് ഉണ്ടാകുന്ന ചിന്തകൾ വരാതിരിക്കുകയും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്ക് പോകുവാനും സാധിക്കും. മെഡിറ്റേഷൻ ശ്വാസ നിയന്ത്രണ, നല്ല പുസ്തകങ്ങൾ വായിക്കുക, പ്രകൃതിയിൽ ഇണങ്ങിച്ചേർന്ന ജീവിക്കുക നിരീക്ഷിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ആകുലതയും വ്യാകുലതയും ഒരു പരിധിവരെ തടയാൻ സാധിക്കും.

ഓർക്കുക പല രോഗങ്ങളും ഉണ്ടാകുന്നത് ആധിയിലൂടെയാണ്. ആധി വ്യാധിയിൽ എത്തിക്കാതിരിക്കാൻ വേണ്ടി നിങ്ങൾ ശ്രദ്ധിക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.