സന്തോഷം എങ്ങനെ നേടാം? പലരും ചിന്തിക്കുന്നത് സമ്പന്നനാണ് ലോകത്തിലെ ഏറ്റവും വലിയ സന്തോഷ വാനെന്ന്. സമ്പത്തിന്റെ ആധിക്യം മനുഷ്യന് സന്തുഷ്ടിയോ സംതൃപ്തിയോ പ്രദാനം ചെയ്യുന്നില്ല എന്നതാണ് സത്യം. സന്തുഷ്ടിക്കുവേണ്ടി പണത്തിന് പിന്നാലെ പരക്കം പായുന്ന ആധുനിക മനുഷ്യൻ ഇത് തിരിച്ചറിയണം. സന്തോഷം ലഭിക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം.
- വലിയ വിജയങ്ങൾക്കുവേണ്ടി കാത്തിരിക്കാതെ ചെറിയ ചെറിയ വിജയങ്ങൾ ആസ്വദിക്കുക. സന്തോഷം വലിയ സൗഭാഗ്യങ്ങളിൽ നിന്നല്ല ഉണ്ടാകുന്നത്. ഓരോ ദിവസത്തെയും കൊച്ചുകൊച്ചു നേട്ടങ്ങളിൽ നിന്നാണെന്നാണ് പറയപ്പെടുന്നത്.
- ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യുകയും മുൻഗണനാക്രമത്തിൽ ചെയ്തുതീർക്കുകയും ചെയ്യുക. പ്രയോജനരഹിതമായ പവൃത്തികൾ ഒഴിവാക്കുക, ആരോഗ്യസംരക്ഷണത്തിനും വ്യായാമത്തിനും വിശ്രമത്തിനും, ധ്യാനത്തിനുമൊക്കെ സമയം നീക്കിവെക്കുക.സമയത്തിന്റെ അടിമയാകാതെ സമയത്തെ നിങ്ങളുടെ നിയന്ത്രണത്തിലാക്കുക.
- നിങ്ങൾ സത്യത്തിൽ സന്തുഷ്ടനല്ലെങ്കിലും സന്തുഷ്ടനെപ്പോലെ അഭിനയിക്കുക. ഓരോ ചലനത്തിലും ആത്മവിശ്വാസവും ഉൽസാഹവും പ്രകടിപ്പിക്കുക. പുഞ്ചിരിക്കുക, മൂളിപ്പാട്ട് പാടുക, തമാശ പറയുക ക്രമേണ നിങ്ങളുടെ മനസിലും സന്തുഷ്ടി നിറയുന്നത് കാണാം.
- വളരെ ഊർജസ്വലരും സന്തോഷവാനുമായ വ്യക്തികൾ നന്നായി ഉറങ്ങുന്നവരാണ്.
- നിങ്ങളുടെ മനസിന് സന്തോഷം നൽകാൻ നല്ല സുഹൃത്തുകളുടെ സാമീപ്യം സഹായിക്കും.
- നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾക്കും സൗഭാഗ്യങ്ങൾക്കും ഒന്നൊന്നായി ദിവസവും ഓർക്കുക. അവയ്ക്ക് ജഗദീശ്വരനോട് നന്ദി പറയുക.
- പ്രാർത്ഥന, ധ്യാനം, ഉപവാസം തുടങ്ങിയവ സന്തോഷവും സമാധാനവും തരുന്നു.

കുട്ടികളെ കുറിച്ച് മറ്റുള്ളവരുടെ ആരോപണങ്ങൾക്ക് രക്ഷകർത്താക്കൾ എങ്ങനെ പ്രതികരിക്കണം?... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.