Sections

സുഹൃത്തുക്കളെ തിരിഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Thursday, Dec 05, 2024
Reported By Soumya
Group of diverse friends laughing and supporting each other, symbolizing meaningful friendships

ഒരാളുടെ സുഹൃത്തിനെ കണ്ടാൽ അയാളുടെ സ്വഭാവം മനസ്സിലാകുമെന്ന് പറയാറുണ്ട്.വളരെ പ്രധാനപ്പെട്ട ഒന്നാണ് സുഹൃത്തുക്കളെ സമ്പാദിക്കുക എന്നത്. നിങ്ങളുടെ ജീവിതം നിയന്ത്രിക്കുന്നതിൽ വലിയ ഒരു പങ്ക് സുഹൃത്തുക്കൾക്കുണ്ട്.എന്നാൽ പലരും ഇത് അറിയാതെ പോകുന്ന ഒന്നാണ്.സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. എന്തൊക്കെ കാര്യങ്ങളാണ് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന് പറയാറുണ്ട്.ചങ്ങാതി മോശമാണെങ്കിൽ നിങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും.അതുകൊണ്ട് തന്നെ ചങ്ങാതിമാരെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് അനുയോജ്യരായവരാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. കുട്ടിക്കാലം തൊട്ട് തന്നെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പരിശീലനം കുട്ടികൾക്ക് നൽകണം.ഇത് വലുതായതിനു ശേഷം അല്ല കുട്ടിക്കാലം തൊട്ടുതന്നെ ഉണ്ടാകണം. ഇന്നത്തെ പഠന രീതിയിൽ സുഹൃത്തുക്കളെ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ചുള്ള യാതൊരു വിവരണങ്ങളും ലഭിക്കുന്നില്ല. ക്ലാസിൽ തന്നെ അടുത്തിരിക്കുന്ന ആളുമായി കൂട്ടുകൂടുക എന്നതാണ് ഇന്ന് പൊതുവേ നടക്കുന്നത്. ഇതിൽ തെറ്റൊന്നുമില്ല പക്ഷേ കൂടുതൽ ചിന്തിക്കുമ്പോൾ വിശാലമായ അർത്ഥത്തിൽ ശ്രദ്ധിച്ചു കഴിഞ്ഞാൽ നിങ്ങളുടെ വിഷനുമായി ചേർന്ന് നിൽക്കുന്ന സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഉദാഹരണമായി നിങ്ങൾക്ക് ഒരു പോലീസ് ഉദ്യോഗസ്ഥനാകാനാണ് ആഗ്രഹം നിങ്ങളെപ്പോലെ തന്നെ പോലീസ് ആകണമെന്ന് ആഗ്രഹിക്കുന്ന മറ്റൊരു കുട്ടിയുണ്ടെങ്കിൽ അയാളുമായി കൂട്ടു കൂടുകയാണെങ്കിൽ നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് സഹായകരമായിരിക്കും. എന്നാൽ ഡോക്ടർ ആകാൻ ആഗ്രഹിക്കുന്ന ഒരു സുഹൃത്താണ് നിങ്ങളുടെതെങ്കിൽ നിങ്ങൾക്ക് ഉപകാരപ്രദമാകാൻ സാധ്യതയില്ല.അതുകൊണ്ട് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ലക്ഷ്യവുമായി ചേർന്ന് നിൽക്കുന്ന ആളാണെങ്കിൽ അത് നിങ്ങൾക്ക് പരസ്പരം സഹായകരമാകും.
  • സുഹൃത്തിന് സ്വഭാവ ശുദ്ധി ഏറ്റവും പ്രധാനമാണ്. സുഹൃത്താകാൻ യോഗ്യതയില്ലാത്ത ഒരാളിനെ ഒരിക്കലും സുഹൃത്താക്കരുത്.പലപ്പോഴും പറ്റുന്ന ഒരു കാര്യവാണ് സുഹൃത്തിനു വേണ്ടി ചങ്ക് കൊടുക്കുന്ന ഒരു സ്വഭാവം. പക്ഷേ നിങ്ങൾ ഇത്ര ആത്മാർത്ഥത കാണിക്കുമ്പോൾ നിങ്ങൾടെ നിൽക്കുന്ന സുഹൃത്ത് നല്ല മനസ്സിന് ഒരു ഉടമയല്ല എങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്. എന്റെ ചങ്കാണ് എന്ന് പറഞ്ഞുകൊണ്ട് ജീവിതം നശിപ്പിക്കാൻ ഇടവരരുത്.ധാർമികതയുള്ള ആളായിരിക്കണം സുഹൃത്ത് ഇന്ന് നമ്മുടെ നാട്ടിൽ പലരും പല പ്രശ്നങ്ങളിലേക്കും എടുത്തുചാടുന്നത് സുഹൃത്തുക്കൾ കാരണമാണ്.അങ്ങനെയുള്ള സുഹൃത്തുക്കൾ ഉണ്ടാകുന്നത് നല്ലതല്ല. പകരം ധാർമികതയുള്ള നല്ല മനസ്സിന് ഉടമകളെ സുഹൃത്തുക്കളാക്കി മാറ്റുക.
  • സുഹൃത്തുക്കൾ നിങ്ങളുടെ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കേണ്ട ആളല്ല. അവരുടെ പ്രശ്നങ്ങളും മനസ്സിലാക്കിക്കൊണ്ട് ആവശ്യങ്ങളും മനസ്സിലാക്കി കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം സഹായിച്ചു കൊണ്ട് മുന്നോട്ടുപോകേണ്ടവരാണ് സുഹൃത്തുക്കൾ.ചിലർ അവർക്കാവശ്യമുള്ള കാര്യങ്ങൾ മാത്രം നേടുക അത് കഴിയുമ്പോൾ സുഹൃത്തുക്കളെ ഉപേക്ഷിക്കുക എന്നുള്ള ഒരു സ്വഭാവം. അത്തരത്തിലുള്ള ആളുകളുമായി ഒരിക്കലും കൂട്ടുകൂടരുത് നിങ്ങളും അതുപോലെ ഒരാളായി മാറരുത്.
  • പണത്തിന്റെ അടിസ്ഥാനത്തിൽ അല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കേണ്ടത്.സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം.പണം ഒരിക്കലും സുഹൃത്ത്സമ്പാദനത്തിൽ ഒരു ഘടകമേ അല്ല.പക്ഷേ നിങ്ങൾക്ക് പരസ്പരം സഹായകരമായ ഒരാളിനെ തന്നെ തിരഞ്ഞെടുക്കുവാൻ വേണ്ടി ശ്രമിക്കുക.
  • ഒരാളെ കണ്ട ഉടനെ തന്നെ സുഹൃത്തായി തിരഞ്ഞെടുക്കുന്നതിന് പകരം നേരത്തെ പറഞ്ഞ ഈ ഘടകങ്ങൾ ഉള്ള ആളാണോ കോളിറ്റിയുള്ള ആളാണോ എന്ന പരീക്ഷിച്ചതിനുശേഷം മാത്രമേ സുഹൃത്തുക്കളാക്കാവു.നിങ്ങളുടെ ഒപ്പമുള്ള സുഹൃത്തുക്കളുടെ നിലവാരത്തിനനുസരിച്ച് നിങ്ങളുടെ സ്വഭാവത്തിലും ഉയർച്ചയും താഴ്ചയും സംഭവിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.